അന്നും ഇന്നും; താര രാജാക്കന്മാർ പത്നിമാർക്കൊപ്പം ഒറ്റ ഫ്രെയിമിൽ

June 7, 2023

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും മലയാളത്തിന്റെ മുൻനിര താരങ്ങൾ എന്നതിനപ്പുറം സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ്.പൊതുവേദികളിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുമ്പോൾ ആരാധകർ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ, ഇരുവരും നാളുകളുടെ ഇടവേളയ്ക്ക് ശേഷം പ്രിയ പത്നിമാർക്കൊപ്പം വേദി പങ്കിട്ടിരിക്കുകയാണ്.

പ്രശസ്ത ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു എനിക്ക്.കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് നടന്ന യൂസഫലിക്കയുടെ സഹോദരനായ അഷറഫലിക്കയുടെ മകളുടെ നിക്കാഹിന് വന്നപ്പോൾ സൂപ്പർ താരങ്ങൾ ഒന്നിച്ചു ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ മമ്മൂക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ നിന്ന് തന്നു’- ചിത്രം പങ്കുവെച്ചുകൊണ്ട് ജയപ്രകാശ് കുറിക്കുന്നു.

മലയാളികളുടെ അഭിമാനമാണ് പ്രിയതാരം മോഹൻലാൽ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാൾ കൂടിയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും താരത്തിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. മോഹൻലാലിനെ പറ്റിയുള്ള വാർത്തകളൊക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

Read also: മരണം മുന്നിൽകണ്ട അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി മകൻ- ഉള്ളുതൊട്ടൊരു കാഴ്ച

അതേസമയം, വലിയ ആരാധകവൃന്ദമുള്ള താരമാണ് മമ്മൂട്ടി. എന്നും കുടുംബജീവിതത്തിന് വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട് മമ്മൂട്ടി. ഭാര്യയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ എക്കാലത്തും ശ്രദ്ധേയവുമാണ്. ‘ഭാര്യാഭർത്താക്കന്മാർ തമ്മിൽ രക്തബന്ധമില്ല. അമ്മ, അച്ഛൻ, സഹോദരൻ, അമ്മാവൻ, അമ്മായി എന്നിവരാണ് നമ്മുടെ രക്തബന്ധങ്ങൾ, നമുക്ക് തകർക്കാൻ കഴിയാത്ത ഒന്ന്. എന്നാൽ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താവുന്നതാണ്. അതിന് രക്തബന്ധമില്ല. എന്നാൽ നമ്മൾ ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭാര്യയിലൂടെയാണ് അഭേദ്യമായ രക്തബന്ധങ്ങൾ സൃഷ്ടിക്കുക്കപ്പെടുന്നത് എന്നതാണ്. അതിനാൽ, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൈവികമാണ്’.

Story highlights- mamootty and mohanlal family photo