തീപിടിച്ച് തകരാറായി കെട്ടിടം; ഉള്ളിൽ കുടുങ്ങിയ ഇരുപത്തിയഞ്ചോളം നായകളെ രക്ഷപ്പെടുത്തി യുവാവ്- വിഡിയോ

June 15, 2023

നമുക്ക് ചുറ്റും കാരുണ്യത്തിന്റെ കാഴ്ചകൾക്ക് പഞ്ഞമില്ല. ‘ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും’ എന്ന് മലയാളികൾ ഏറ്റുപാടുന്നത് വെറുതെയല്ല. ലോകത്ത് എവിടെയും നമുക്ക് ഈ തിരക്കിനിടയിലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നന്മകൾ കാണാൻ കഴിയും. ഇപ്പോഴിതാ, അത്തരത്തിൽ ഒരു സ്നേഹം നിറഞ്ഞ കാഴ്ച ശ്രദ്ധേയമാകുകയാണ്. അപകടാവസ്ഥയിൽനിന്നും ഇരുപത്തിയഞ്ചോളം നായകളെ രക്ഷപ്പെടുത്തിയിരിക്കുകയാണ് ഒരു യുവാവ്.

25 നായ്ക്കളെ തീയിൽ നിന്ന് രക്ഷിച്ച ഈ മനുഷ്യനാണ് ഇപ്പോൾ ഹീറോ. മാത്രമല്ല, ഉയരങ്ങൾ ഭയപ്പെടുന്ന ആളാണ് ഈ രക്ഷകൻ എന്നതാണ് ശ്രദ്ധേയം. ഇതിന്റെ വിഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിഡിയോയിൽ സെബാസ്റ്റ്യൻ ഏരിയാസ് എന്നയാൾ ഒരു കെട്ടിടത്തിൽ കയറുന്നത് കാണാം. കെട്ടിടത്തിന് തീപിടിച്ചെങ്കിലും ഉള്ളിലുള്ള നായ്ക്കളെ രക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. ഉയരങ്ങളെ ഭയന്നിട്ടും 25 നായ്ക്കളെയാണ് സെബാസ്റ്റ്യൻ രക്ഷപ്പെടുത്തിയത്.

https://www.instagram.com/reel/CtcT582rhyF/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

Read Also: 69 വർഷത്തിന് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ; ആടിയും പാടിയും മനം കീഴടക്കി ‘1954 ബാച്ച്’

കഴിഞ്ഞദിവസം പെറുവിലാണ് ഈ സംഭവം നടന്നത്. പെറുവിലെ ലിമയിൽ ജൂൺ ഒമ്പതിനാണ് സംഭവം.’ഈ നായകൻ, കൊളംബിയൻ സെബാസ്റ്റ്യൻ അരിയാസ്, പെറുവിലെ ലിമയിൽ ജൂൺ 9 ന്, 25 നായ്ക്കളെ രക്ഷപ്പെടുത്താൻ കത്തുന്ന കെട്ടിടത്തിന്റെ പുറം തുരന്നു. തീജ്വാലകൾ കെട്ടിടത്തെ വിഴുങ്ങുന്നതിന് മുമ്പ്, നായകൻ നായകളെ സുരക്ഷിതത്വത്തിലേക്ക് മാറ്റി, അവിടെ അഗ്നിശമന സേനാംഗങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ സുരക്ഷാ വല ഉപയോഗിച്ച് ആണ് രക്ഷപ്പെടുത്തിയത്. നായകാലും നായകനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു! അന്ന് ആകെ 25 നായ്ക്കളെ രക്ഷപ്പെടുത്തി’ -അടിക്കുറിപ്പ് ഇങ്ങനെയാണ്. നിരവധി ആളുകൾ അദ്ദേഹത്തെ അഭിനന്ദിച്ച് സജീവമാക്കിയിരിക്കുകയാണ്.

Story highlights- man saves 25 dogs from building on fire