അഭിനയം മാത്രമല്ല, നൃത്തവുമുണ്ട്; നൃത്തഭാവങ്ങളിൽ മഞ്ജിമ

June 20, 2023

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും പ്രത്യേക വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് നടി മഞ്ജിമ മോഹൻ. മഞ്ജിമയും നടൻ ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. വിവാഹവിശേഷങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച മഞ്ജിമ ഇപ്പോഴിതാ, അഭിനയ വിശേഷങ്ങൾക്കും കുടുംബവിശേഷങ്ങൾക്കും അപ്പുറം തന്റെ നൃത്ത വൈഭവം പങ്കുവയ്ക്കുകയാണ്.

എന്റെ പ്രിയങ്കരിയായ പെൺകുട്ടിക്കൊപ്പം പ്രിയപ്പെട്ട ഗാനത്തിന് ചുവടുവയ്ക്കുന്നു എന്നാണ് മഞ്ജിമ കുറിക്കുന്നത്. അതേസമയം, കഴിഞ്ഞ വർഷമാണ് മഞ്ജിമയും ഗൗതം കാർത്തിക്കും വിവാഹിതരായത്. 2019-ൽ ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും ‘ദേവരാട്ടം’ എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ മുതൽ സുഹൃത്തുക്കളാണ്. പിന്നീടാണ് ഇരുവരും പ്രണയത്തിലായതും വിവാഹത്തിലേക്ക് എത്തിയതും. പ്രശസ്ത നടൻ കാർത്തിക്കിന്റെ മകനായ ഗൗതം, ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നം ഒരുക്കിയ കടൽ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയതാണ് ഗൗതം. അതിനുശേഷം കോളിവുഡിലെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്ത ‘അച്ചം യെൻബത്ത് മടമൈയട’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മഞ്ജിമ എഫ്‌ഐആർ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

അതേസമയം, ബാലതാരമായി സിനിമയിലെത്തി ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി അരങ്ങേറിയ നടിയാണ് മഞ്ജിമ മോഹൻ. പിന്നീട് തമിഴ് സിനിമ ലോകത്താണ് സജീവമായത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മിഖായേൽ എന്ന സിനിമയിലൂടെ മഞ്ജിമ മലയാളത്തിലേക്ക് എത്തിയത്. വിഷ്ണു വിശാലിനൊപ്പം 2019ൽ FIR എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് ഷൂട്ടിങ്ങിനിടയിൽ മഞ്ജിമയ്ക്ക് അപകടം പറ്റിയത്. കാലിന്റെ പരിക്കിനെ തുടർന്ന് സർജറി നടത്തി വിശ്രമത്തിലായിരുന്നു നടി. ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാനോ അഭിനയിക്കാനോ ഏറ്റവും പ്രിയപ്പെട്ട നൃത്തരംഗത്തേക്ക് തിരികെ വരാനോ സാധിക്കില്ലെന്ന് വിചാരിച്ചിരുന്ന സമയത്താണ് മിഖായേൽ എന്ന ചിത്രത്തിലേക്ക് മഞ്ജിമയെ വിളിച്ചത്.

Story highlights- manjima mohan dance video