അതേവർഷം എനിക്കെന്റെ അപ്പയെ നഷ്ടമായി- ഓർമ്മചിത്രവുമായി മേനക

June 20, 2023

സിനിമ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഒരു താര കുടുംബമാണ് സുരേഷ്കുമാറിന്റേത്. നിർമാതാവും അഭിനേതാവുമായ സുരേഷ്‌കുമാർ, നടിയായ ഭാര്യ മേനക, അഭിനേതാവായ മേനകയുടെ മാതാവ്, തെന്നിന്ത്യൻ സൂപ്പർ നായികയായ മകൾ കീർത്തി, ടെക്നിക്കൽ വശങ്ങളിലേക്ക് കടന്ന മൂത്ത മകൾ രേവതി അങ്ങനെ പോകുന്നു ഈ പട്ടിക. താരങ്ങൾ നിറഞ്ഞ കുടുംബമായതിനാൽ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. മക്കളെപ്പോലെ സമൂഹമാധ്യമങ്ങളുടെ പ്രിയതാരമാണ് മേനകയും. ഇപ്പോഴിതാ, അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മേനക. ദീർഘമായ ഒരു കുറിപ്പും ചിത്രവും നടി പങ്കുവെച്ചിരിക്കുന്നു.

‘എന്റെ ഒരു സഹപ്രവർത്തകനിൽ നിന്നാണ് എനിക്ക് ഈ ചിത്രം ലഭിച്ചത്..എത്ര വിലപ്പെട്ട ഒന്ന്! 1982 ജനുവരിയിൽ എടുത്ത ഒരു മൊട്ട് വിരിഞ്ഞപ്പോൾ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത്. അതേ വർഷം സെപ്റ്റംബർ 19-ന് രാത്രി 7.30-ന് എനിക്ക് എന്റെ അപ്പയെ നഷ്ടപ്പെട്ടു. എനിക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്റെ സഹോദരന്മാർക്ക് യഥാക്രമം 16, 10, 8 വയസ്സ്. ഞാൻ സിനിമയിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം പറഞ്ഞു “ഞാൻ നിങ്ങളോടൊപ്പമുണ്ടാകും”എന്നാൽ 3 വർഷത്തിനുള്ളിൽ അദ്ദേഹം ഞങ്ങളെ എല്ലാവരെയും വിട്ടുപോയി!അദ്ദേഹത്തിന് ഭക്ഷണത്തോട് വലിയ ഇഷ്ടമായിരുന്നു. ഒരു യഥാർത്ഥ ഭക്ഷണപ്രിയൻ. ഞാൻ എന്തെങ്കിലും പുതിയ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ, ഞാൻ എപ്പോഴും എപ്പോഴും അപ്പയെ ഓർക്കുന്നു. എല്ലാത്തരം വിഭവങ്ങളും നൽകാനും അപ്പ ആസ്വദിക്കുന്നത് കാണാനും അദ്ദേഹത്തിന് ഒരു മണിക്കൂറെങ്കിലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു! നമ്മുടെ ജീവിതത്തിൽ ഒരു റിവൈൻഡ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ..’- മേനക കുറിക്കുന്നു.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

 വിവാഹശേഷം സിനിമയിൽ നിന്നും മേനക വിട്ടുനിൽക്കുകയായിരുന്നു. അതേസമയം സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് മേനക. അതേസമയം, കീർത്തി സുരേഷ് നായികയായി എത്തിയ മരക്കാറിലാണ് മേനകയുടെയും സുരേഷ് കുമാറിന്റെയും മക്കളായ കീർത്തിയും രേവതീയും ആദ്യമായി ഒന്നിച്ച് പ്രവർത്തിച്ചത്. അന്ന് സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കീർത്തി കുറിച്ചത് ഇങ്ങനെയാണ്.- ‘എന്തൊരു മനോഹരമായ ചിത്രം, ഞാൻ‌ ചേച്ചിയോടൊപ്പം ജോലിചെയ്തതിൽ വളരെ സന്തോഷവതിയാണ്. സഹോദരി ഷൂട്ടിംഗിൽ‌ എല്ലാം പരിപാലിക്കുമ്പോൾ‌ കാര്യങ്ങൾ എത്ര എളുപ്പമാണെന്നോ?’- കീർത്തിയുടെ വാക്കുകൾ. അതേസമയം, രേവതി സംവിധാന രംഗത്തേക്ക് കടക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് രേവതി സംവിധായികയാകുന്ന വിവരം പങ്കുവെച്ചത്.

Story highlights- menaka suresh about her father