മൂന്നു പതിറ്റാണ്ടിന് ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ

June 9, 2023

2023 ലെ ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കുവാൻ ഒരുങ്ങി ഇന്ത്യ. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യാന്തര സൗന്ദര്യമത്സരം രാജ്യത്തേക്ക് തിരിച്ചെത്തുന്ന ആവേശത്തിലാണ് ഇന്ത്യൻ ജനത. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ് വേൾഡിന്റെ 71-ാമത് എഡിഷൻ ഈ വർഷം നവംബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവസാന തീയതികൾ ഇനിയും നിശ്ചയിച്ചിട്ടില്ല. 1996ലാണ് ഇന്ത്യ അവസാനമായി അന്താരാഷ്ട്ര മത്സരത്തിന് ആതിഥേയത്വം വഹിച്ചത്.

130-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഒരു മാസം നീണ്ടുനിൽക്കുന്ന ഇവന്റിൽ പങ്കെടുക്കും. ടാലന്റ് ഷോകേസ്, സ്പോർട്സ് വെല്ലുവിളികൾ, ചാരിറ്റബിൾ സംരംഭങ്ങൾ എന്നിവയുൾപ്പെടെ കഠിനമായ മത്സരങ്ങളുടെ ഒരു പരമ്പരയാണ് ഒരുമാസം അരങ്ങേറുന്നത്.

സൗന്ദര്യമത്സരത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതിനായി നിലവിൽ ഇന്ത്യയിലുള്ള ഇപ്പോഴത്തെ ലോകസുന്ദരി പോളണ്ടിന്റെ കരോലിന ബിയലാവ്‌സ്ക ലോകസുന്ദരിയുടെ അതേ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന ഈ മനോഹരമായ രാജ്യത്ത് തന്റെ കിരീടം കൈമാറുന്നതിൽ താൻ ആവേശഭരിതയാണെന്ന് പങ്കുവെച്ചിരുന്നു. ഇന്ത്യ ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്നത് ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുകയാണെന്ന് നിലവിലെ മിസ് ഇന്ത്യ വേൾഡ് സിനി ഷെട്ടിയും പങ്കുവെച്ചു. മത്സരത്തിൽ ഇവർ രാജ്യത്തെ പ്രതിനിധീകരിക്കും.

Read Also: ഹൈവേയിൽ അനായാസം ട്രക്കോടിച്ച് യുവതി- ആത്മവിശ്വാസം പകരുന്ന കാഴ്ച

അതേസമയം, ഇന്ത്യ ആറ് തവണ അഭിമാനകരമായ കിരീടം നേടിയിട്ടുണ്ട്. റീത്ത ഫാരിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മുഖി (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ചില്ലർ (2017).

Story highlights- Miss World 2023 hosted in india