സിമ്പ ഒരു തമാശ പറഞ്ഞതാ..- രസകരമായ ചിത്രവുമായി മോഹൻലാൽ

June 16, 2023

മലയാളികളുടെ അഭിമാനമാണ് പ്രിയതാരം മോഹൻലാൽ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാൾ കൂടിയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും താരത്തിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. മോഹൻലാലിനെ പറ്റിയുള്ള വാർത്തകളൊക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ, വളർത്തുനായയ്ക്കൊപ്പമുള്ള രസകരമായ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് മോഹൻലാൽ. സിമ്പ എന്നാണ് മോഹൻലാലിൻറെ വളർത്തുനായയുടെ പേര്. സിമ്പ ഒരു തമാശ പറഞ്ഞതാ എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, പുതിയ സിനിമകളുടെ തിരക്കുകളിലാണ് നടൻ. മലയാള സിനിമയുടെ യശസ്സ് ലോകമെങ്ങും എത്തിച്ച കലാകാരന്മാരായ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന  ‘മലൈക്കോട്ടൈ വാലിബൻ’ ആണ് അടുത്ത ചിത്രം. നേരത്തെ മോഹൻലാലിന്റെയോ മറ്റ് നടന്മാരുടെയോ ചിത്രമില്ലാതെയാണ് മലൈക്കോട്ടൈ വാലിബന്റെ പോസ്റ്റർ റിലീസ് ചെയ്‌തത്‌. ഓള്‍ഡ് മങ്ക്സും ചിത്രകാരന്‍ കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ മോഹൻലാൽ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്.

read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

മലയാള സിനിമയുടെ യശസ്സ് ലോകമെങ്ങും എത്തിച്ച കലാകാരന്മാരാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇന്ന് മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ.’

Story highlights- mohanlal shares photos with pet dog