16 ദിവസം നീണ്ട കോമയിൽ നിന്നുമുണർന്ന് അമ്മയെ കാണുന്ന കുഞ്ഞുമകൻ- വൈകാരികമായ നിമിഷം

June 27, 2023

ഉള്ളുതൊടുന്ന അനുഭവകഥകളാൽ സമ്പന്നമാണ് സമൂഹമാധ്യമങ്ങൾ. ഇപ്പോഴിതാ, അത്തരത്തിൽ ഒരു ഹൃദ്യമായ അനുഭവം ശ്രദ്ധേയമാകുകയാണ്. 16 ദിവസത്തെ കോമയിൽ നിന്ന് ഉണർന്ന മകനുമായി ഒരു ‘അമ്മ വീണ്ടും ഒന്നിക്കുന്ന കാഴ്ചയാണ് ഉള്ളുനിറയ്ക്കുന്നത്. ഡിസ്ട്രോഫിക് എപിഡെർമോലിസിസ് ബുള്ളോസ എന്ന അപൂർവ ത്വക്ക് രോഗമാണ് ഈ മകന് ജനനസമയത്ത് കണ്ടെത്തിയത്. രോഗത്തിന്റെ സങ്കീർണതകൾ കാരണം, 16 ദിവസമായി ഈ കൊച്ചുകുട്ടി കോമയിലായിരുന്നു. ബോധം വന്നപ്പോൾ ആദ്യം ആഗ്രഹിച്ചത് അമ്മയെ കാണണമെന്നായിരുന്നു. പരസ്പരം കണ്ടയുടനെ അവർ കെട്ടിപ്പിടിച്ചു കരഞ്ഞു.

കുഞ്ഞ് ഉണർന്നുവെന്നറിഞ്ഞ് അമ്മ ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു. അമ്മയെ കണ്ട കുട്ടി പൊട്ടിക്കരഞ്ഞു. അവർ പരസ്പരം കെട്ടിപ്പിടിച്ച് ഉറക്കെ കരയുകയാണ്. ‘ഡിസ്ട്രോഫിക് എപ്പിഡെർമോലിസിസ് ബുള്ളോസ എന്ന അപൂർവ ത്വക്ക് അവസ്ഥയാണ് ആൺകുട്ടിക്ക് ജനനസമയത്ത് കണ്ടെത്തിയത്. ടൈപ്പ് VII കൊളാജൻ എന്ന പ്രോട്ടീനിന്റെ അഭാവമാണ് ഈ അവസ്ഥയുടെ സവിശേഷത. ഈ അവസ്ഥയ്ക്ക് മാതാപിതാക്കളിൽ നിന്നും വളരെയധികം പരിചരണം ആവശ്യമാണ്. ചർമ്മത്തിൽ മുറിവുകളും കുമിളകളും ഉണ്ടാക്കുന്ന ഘർഷണത്തെക്കുറിച്ച് അവർ അറിഞ്ഞിരിക്കണം. രോഗത്തിന്റെ സങ്കീർണതകൾ കാരണം, കൊച്ചുകുട്ടി 16 ദിവസമായി കോമയിലായിരുന്നു, അതിൽ 14 ദിവസം ഇൻട്യൂബേറ്റഡ് ആയിരുന്നു’- വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ.

Read also: ഹൈ ഹീൽസ് ധരിച്ച് 12.82 സെക്കൻഡിൽ 100 മീറ്റർ ഓടി റെക്കോർഡ് സൃഷ്ടിച്ച് യുവാവ്- വിഡിയോ

ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. എല്ലാവരും കുഞ്ഞിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും പെട്ടെന്ന് രോഗം ഭേദമാക്കാനും ആശംസകൾ നൽകി. കുഞ്ഞിനും അമ്മയ്ക്കും സ്നേഹവും അറിയിച്ച് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയിൽ വന്നത്.

Story highlights- Mother reunites with son after he wakes up from 16-day coma