പ്രൗഢഭംഗിയിൽ നമിത; മനോഹര ചിത്രങ്ങൾ

June 9, 2023

മിനിസ്‌ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. പുതിയ തീരങ്ങളിൽ തനി സാധാരണക്കാരിയുടെ വേഷത്തിലാണ് നമിത എത്തിയത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. പ്രൊഫസർ ഡിങ്കൻ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

ഇപ്പോഴിതാ, പ്രൗഢഭംഗിയാർന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നമിത പ്രമോദ്. ഓർഗൻസ സാരിയിൽ വളരെ ഭംഗിയാർന്ന ചിത്രങ്ങളാണ് നമിത പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളിലൂടെ ജൂണിനെ വരവേൽക്കുകയാണെന്നാണ് നമിത കുറിക്കുന്നത്. സാരിയിൽ സുന്ദരിയായി എത്തിയ നമിതയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സജീവമായ നമിത പ്രമോദ് ഇടയ്ക്ക് നൃത്തവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നൃത്ത വിഡിയോകൾക്ക് പുറമെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം നമിത പങ്കുവയ്ക്കാറുണ്ട്.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുണ്ട് നമിത പ്രമോദ്. ‘അൽ മല്ലു’വാണ് നമിതയുടേതായി തിയേറ്ററുകളിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Story highlights- namitha pramod viral saree photos