പ്രണവ് മോഹൻലാലിന് ഒരു അപരൻ; അമ്പരപ്പിക്കുന്ന രൂപസാദൃശ്യം ശ്രദ്ധേയമാകുന്നു

June 11, 2023

സിനിമാതാരങ്ങളുടെ അപരന്മാർ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. അമ്പരപ്പിക്കുന്ന വിധത്തിലിങ്ങനെ സാദൃശ്യം തോന്നുന്ന ആളുകൾ പലപ്പോഴും ഇഷ്ടതാരങ്ങളുടെ രീതികൾ പോലും അനുകരിക്കാറുണ്ട്. ഇപ്പോഴിതാ, പ്രണവ് മോഹൻലാലിന്റെ അമ്പരപ്പിക്കുന്ന രൂപസാദൃശ്യം കൊണ്ട് വിസ്മയം തീർക്കുകയാണ് പ്രതാപ് എന്ന യുവാവ്. ബാംഗ്ലൂർ സ്വദേശിയായ പ്രതാപ് ഫാഷൻ ഡിസൈനറാണ്.കഴിഞ്ഞ ഒരുവര്ഷത്തിലധികമായി പ്രതാപ് എന്നതിനേക്കാൾ കേട്ടത് പ്രണവ് എന്ന പേരാണെന്ന് പ്രതാപ് പറയുന്നു.

2022-ൽ ഒരു പെൺകുട്ടിയാണ് ആദ്യമായി രൂപസാദൃശ്യം ഉണ്ടെന്ന് പറഞ്ഞത്. പിന്നീട് ഒട്ടേറെ ആളുകൾ ഇത്തരത്തിൽ തെറ്റിദ്ധരിച്ചു. ഉദ്‌ഘാടനത്തിനൊക്കെ വിളിച്ചിരുന്നു എന്നും സെലിബ്രിറ്റികൾ പോലും ആളുമാറി വിചാരിച്ചതായി പ്രതാപ് പറയുന്നു. താരങ്ങളെപ്പോലെത്തന്നെ അവരുടെ അപരന്മാരും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മലയാളത്തിൽ നിരവധി ആരാധകരുള്ള ഫഹദ് ഫാസിലിന്റെ അപരനും ഐശ്വര്യ റായി, ഷാരൂഖ് ഖാൻ, രജനികാന്ത് തുടങ്ങിയവരുടെയും അപരന്മാർ ശ്രദ്ധനേടിയിരുന്നു.

Read Also: ഗ്രാമീണതയുടെ നാട്ടുപച്ച- ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബോളിവുഡ് നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. വലിയ ആരാധകവൃന്ദമുള്ള താരത്തിനെ വെള്ളിത്തിരയിലും നേരിട്ടുമൊക്കെ കാണാൻ ആരാധകർക്ക് ആവേശമാണ്. ഒട്ടേറെ ആളുകൾ ഷാരൂഖ് ഖാന്റെ സ്റ്റൈലും രൂപവുമൊക്കെ അനുകരിക്കാനും ശ്രമിച്ചിട്ടുണ്ട്. അതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു അപരൻ ശ്രദ്ധനേടിയിരുന്നു. ഗുജറാത്തിൽ നിന്നുള്ള ഒരു അപരനാണ് താരമാകുന്നത്.

Story highlights- pranav mohanlal’s doppelganger