കരൺ ജോഹറിന്റെ ഹിന്ദിചിത്രത്തിൽ പൃഥ്വിരാജ്; ഒപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ സെയ്ഫ് അലി ഖാന്റെ മകനും

June 12, 2023

കരൺ ജോഹറിന്റെ പുതിയ ഹിന്ദിചിത്രത്തില്‍ കജോളിന്റെ നായകനായി പൃഥ്വിരാജ് എത്തുന്നു. കജോൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം ഖാനും അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നത്. അടുത്തവർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം കശ്മീർ തീവ്രവാദത്തെ ആസ്പദമാക്കിയാണ് കഥ പറയുന്നത്.

അയ്യ, ഔറംഗസേബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ സെൽഫിയുടെ സഹനിർമാതാവായിരുന്നു പൃഥ്വിരാജ്. കരൺ ജോഹറായിരുന്നു മറ്റൊരു നിർമാതാവ്. ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന സിനിമയിൽ അക്ഷയ് കുമാറിനും ജാക്കി ഷ്‌റോഫിനും ഒപ്പം അഭിനയിച്ചുവരുകയാണ് പൃഥ്വിരാജ്.

Read More: സിനിമാലയിൽ തുടങ്ങിയ സുബിയുടെ ചിരിയാത്ര; ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ ഭാവി വരനെ പരിചയപ്പെടുത്തിഒരു മാസത്തിന് ശേഷം അപ്രതീക്ഷിത വിയോഗം

മലയാളത്തിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ വിജയത്തിന് ശേഷം രണ്ടാം ഭാ​ഗമായ എമ്പുരാനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എമ്പുരാന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയിൽ ഹിറ്റ് ലിസ്റ്റിലാണ് ഇടംപിടിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ സംവിധായകൻ പൃഥ്വിരാജും തിരക്കഥാക‍ൃത്ത് മുരളി ​ഗോപിയും കൃത്യമായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാറുണ്ട്. മോഹൻലാലിൻറെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

Story Highlights: prithviraj and kajol in karan johar movie