ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഒരു ഫ്രീക്കൻ; മമ്മൂട്ടിയുടെ ചിത്രവുമായി രമേഷ് പിഷാരടി
സമൂഹമാധ്യമങ്ങളിലെ പ്രിയതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. താരത്തിന്റെ വിശേഷങ്ങളെല്ലാം എപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, രമേഷ് പിഷാരടി പങ്കുവെച്ച ഒരു പോസ്റ്റ് രസകരമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഫ്രഞ്ച് പത്രത്തിന്റെ മുൻപേജിൽ മമ്മൂട്ടിയും സുൽഫത്തും കൂടിയുള്ള ചിത്രം വന്നതാണ് രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ പ്രത്യേക സ്ഥലങ്ങളിൽ സന്ദർശനം നടത്തുമ്പോൾ അവിടെ നിന്നും പകർത്തിയ ചിത്രങ്ങൾ പാത്രത്തിൽ വാർത്ത എന്ന രീതിയിൽ പ്രിന്റ് ചെയ്ത് വാങ്ങാനുള്ള സൗകര്യം ഉണ്ട്. അങ്ങനെയുമാകാം ഈ ചിത്രം എന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്.
നടൻ എന്നതിനപ്പുറമുള്ള വലിയൊരു സ്ഥാനമാണ് മലയാളികളുടെ മനസ്സിൽ മമ്മൂട്ടിക്കുള്ളത്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടനായി പേരെടുത്തതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യ സേവനത്തിലൂടെയും മലയാളികളുടെ അഭിമാനമായ താരമാണ് മമ്മൂട്ടി. അടുത്തിടെ ബുഡാപെസ്റ്റിൽ നിന്നുള്ള ചിത്രങ്ങൾ നടൻ പങ്കുവെച്ചിരുന്നു.
Read Also: ‘സാമ്പത്തികമോർത്ത് പേടിക്കണ്ട, ചേട്ടനെപോലെ ഞാൻ കൂടെയുണ്ട്’; മഹേഷിന് കാവലായി ഗണേഷ് കുമാർ
അതേസമയം, മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതൽ – ദി കോർ’. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ – ദി കോർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം ഒരു എന്റർടെയ്നർ ആണെന്ന് പറയപ്പെടുന്നു.
Story highlights- ramesh pishardy shares old french paper cutting with mammootty’s photo