തിരക്കുകൾക്കിടയിൽ കൂർഗിലേക്ക്- നാട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് രശ്‌മിക മന്ദാന

June 1, 2023

തെന്നിന്ത്യയുടെ ഇഷ്ടം കവർന്ന നായികയാണ് രശ്‌മിക മന്ദാന. ഇപ്പോൾ ബോളിവുഡിലും ചുവടുറപ്പിച്ച നടി വിജയയാത്ര തുടരുകയാണ്. ഇപ്പോഴിതാ, സിനിമാതിരക്കുകൾക്ക് ഇടവേള നൽകി സ്വന്തം നാടായ കൂർഗിൽ എത്തിയിരിക്കുകയാണ് രശ്‌മിക. കൂർഗിലെ വീട്ടിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രശ്‌മിക കുറിക്കുന്നതിങ്ങനെ. ‘സുഖപ്പെടുത്തുക,പഠിക്കുക, വളരുക,സ്നേഹിക്കുക’.

അതേസമയം, താരം കേന്ദ്രകഥാപാത്രമാകുന്ന ഒട്ടേറെ ചിത്രങ്ങളും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്.  നവാഗത സംവിധായകൻ ശാന്തരൂപൻ ഒരുക്കുന്ന റെയിൻബോ എന്ന ചിത്രത്തിലാണ്  രശ്‌മിക ഇനി വേഷമിടുന്നത്. ചിത്രത്തിൽ മലയാള നടൻ ദേവ് മോഹൻ ആണ് നായകനായി എത്തുന്നത്. കെ.എം. ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനം നിർവഹിക്കുമ്പോൾ ഭാസ്കരൻ ക്യാമറ കൈകാര്യം ചെയ്യുന്നു. ദേശീയ അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലനാണ് പ്രൊഡക്ഷൻ ഡിസൈനിന്റെ ചുമതല. അതേസമയം, തൃശ്ശൂര്‍ സ്വദേശിയാണ് ദേവ്. 

ഇന്ത്യൻ സിനിമയിൽ ഏറെ ജനപ്രീതിയുള്ള നായികമാരിൽ ഒരാളാണ് രശ്‌മിക മന്ദാന.എല്ലാ ഭാഷയിലും ഒരുപോലെ ആരാധകരെ സൃഷ്‌ടിച്ച നടി രശ്‌മിക ‘ഗുഡ്‌ബൈ’യിൽ ഇതിഹാസ നടൻ അമിതാഭ് ബച്ചനൊപ്പം വേഷമിട്ടാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് രശ്‌മിക. കന്നടയ്ക്കും തെലുങ്കിനും പുറമെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചു. സുൽത്താൻ എന്ന ചിത്രത്തിൽ കാർത്തിയുടെ നായികയായാണ് തമിഴിലേക്ക് എത്തിയത്. വിജയ്‍യുടെ നായികയായും വേഷമിട്ട രശ്‌മിക ഇനി തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണ്.

Story highlights- rashmika mandana’s snapshot from home