‘അതാണ് യോഗയുടെ ശക്തി..’- ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത വർമ്മ

June 21, 2023

യോഗ പരിശീലിക്കുന്നതിന്റെ നിരവധി നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം 2023 ആചരിക്കുന്നു. യോഗ വാഗ്ദാനം ചെയ്യുന്ന സമഗ്രമായ സമീപനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു വേദിയായി ഈ ദിനം പ്രവർത്തിക്കുന്നു. നമ്മുടെ വേഗതയേറിയതും ആധുനികവുമായ ജീവിതത്തിൽ ശാരീരികവും മാനസികവും ആത്മീയവുമായ ഐക്യം നൽകുന്നതിൽ യോഗ വളരെയധികം പ്രാധാന്യം അർഹിക്കുന്നു.

ഇപ്പോഴിതാ, അന്താരാഷ്ട്ര യോഗാദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് നടി സംയുക്ത വർമ്മ. യോഗയുടെ മാന്ത്രികതയിൽ വിശ്വസിക്കുന്ന നടിയാണ് സംയുക്ത വർമ്മ. നിരവധി യോഗാസനങ്ങൾ സംയുക്ത സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്താറുണ്ട്. ‘നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്ക്കാം, ശരീരത്തിന്റെ തരം അറിഞ്ഞ്, കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ പവർ.എന്നാൽ ശാരീരിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്, അതിനപ്പുറം നീങ്ങണമെങ്കിൽ… തുടരുക. പഠനം, പര്യവേക്ഷണം, പരീക്ഷണം. എന്റെ എല്ലാ ഗുരുക്കന്മാർക്കും ഞാൻ സമർപ്പിക്കുന്നു. അവരുടെ അനുഗ്രഹത്തോടെ മാത്രമേ പരിശീലിക്കാൻ കഴിയൂ..’- അന്താരാഷ്ട്ര യോഗദിനത്തിൽ സംയുക്ത കുറിക്കുന്നു.

1999 ൽ പുറത്തിറങ്ങിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ സിനിമാലോകത്തേക്ക് എത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ ചിത്രത്തിലൂടെ സംയുക്ത സ്വന്തമാക്കി. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’, ‘തെങ്കാശിപട്ടണം’, ‘മഴ’, ‘മധുരനൊമ്പരക്കാറ്റ് എന്നെ ചിത്രങ്ങളിലൂടെയാണ് സംയുക്ത പ്രേക്ഷക പ്രിയങ്കരിയായത്. നാലുവർഷക്കാലം മാത്രമേ സംയുക്ത വർമ്മ സിനിമാലോകത്ത് ഉണ്ടായിരുന്നെങ്കിൽ പോലും ഇപ്പോഴും നടിയുടെ വിശേഷങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

Read Also: കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ പതിനാലാം നൂറ്റാണ്ടിലേക്ക് യാത്രപോകാം; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

മലയാളികളുടെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. സിനിമയിലെന്നപോലെ ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോൾ മലയാളികൾ ഒന്നടങ്കം പിന്തുണച്ചു. വിവാഹത്തോടെ സിനിമ ലോകത്തു നിന്നും മാറി നിന്ന സംയുക്ത വർമ്മ പക്ഷെ സിനിമ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Story highlights- samyuktha varma about international yoga day