സുവർണകാല നായികമാരുടെ സംഗമം- ചിത്രങ്ങൾ പങ്കുവെച്ച് സുഹാസിനി

June 5, 2023

മലയാള സിനിമയുടെയും തെന്നിന്ത്യൻ സിനിമ പ്രേമികളുടെയും എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് സുഹാസിനി. നടി എന്നതിനപ്പുറം സംവിധായികയും എഴുത്തുകാരിയും ഒരു നിർമാതാവും കൂടിയാണ് സുഹാസിനി. 1980ൽ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളം ,തെലുങ്ക് ,കന്നഡ സിനിമകളിൽ സജീവമായി.മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ അനുഗ്രഹീത കലാകാരിയാണ് ഈ നടി. 

തെന്നിന്ത്യൻ താരവും സംവിധായികയുമായ സുഹാസിനി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, സിനിമയിലെ സുഹൃത്തുക്കളുടെ ഒത്തുചേരൽ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി. ലിസ്സി, മേനക, രാധിക, വാണി ഗണപതി, നദിയ മൊയ്തു തുടങ്ങിയവരാണ് സുഹാസിനിക്കൊപ്പം ചിത്രത്തിലുള്ളത്. എല്ലാവരും ഒരു വിവാഹത്തിന് ഒത്തുചേർന്ന ചിത്രമാണ് സുഹാസിനി പങ്കുവെച്ചത്.

പ്രമുഖ അഭിനേതാവ് ചാരുഹാസന്റെ മകളായ സുഹാസിനി, നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതം തുടങ്ങുന്നത്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ സുഹാസിനി വേഷമിട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് സുഹാസിനി അഭിനയിച്ചത്.ഇന്നും ഒട്ടേറെ ആരാധകരുള്ള താരമായ സുഹാസിനി സമൂഹമാധ്യമങ്ങളിലും സജീവമാണ്.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

പ്രമുഖ തമിഴ് സം‌വിധായകനായ മണിരത്നത്തെ വിവാഹം കഴിച്ച സുഹാസിനി അഭിനയത്തേക്കാളേറെ സിനിമയുടെ മറ്റു മേഖലകളിലും ശ്രദ്ധചെലുത്തി.ആദ്യമായി സം‌വിധാനം ചെയ്ത സിനിമയായ ഇന്ദിരയുടെ തിരക്കഥ സുഹാസിനി തന്നെയാണ് എഴുതിയത്. അടുത്തിടെ, പുത്തൻ പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിൽ സുഹാസിനി ഒരുക്കിയ കോഫീ എനിവൺ എന്ന ഹ്രസ്വ ചിത്രം വളരെയധികം ശ്രദ്ധനേടിയിരുന്നു.

Story highlights- suhasini shares photos with friends