വില 200 കോടി രൂപ; ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ‘ഡ്രാഗൺ ചെയർ’

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും അവിടെ നിന്ന് കിട്ടുന്ന വസ്തുക്കളും നമ്മൾ സംരക്ഷിക്കാറുണ്ട്. അവ ഏറെ വിലപിടിപ്പുള്ളതും പ്രത്യേകതകളോട് കൂടിയതുമാണ്. ഇപ്പോൾ പുരാതന ഈജിപ്തിൽ നിന്നുള്ള ഒരു കസേരയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വിലകൂടിയ കസേരയാണിത്. എത്രയാണ് ഈ കസേരയുടെ വിലയെന്നറിയാമോ? ഏകദേശം 200 കോടി രൂപ. 2009ൽ ഈ കസേര വിറ്റപ്പോൾ 2.19 കോടി യൂറോയാണ് ഇതിന് വിലയായി ലഭിച്ചത്. 1917-1919 കാലയളവിൽ പ്രശസ്ത ഐറിഷ് ആർക്കിടെക്റ്റും ഫർണീച്ചർ ഡിസൈനറുമായിരുന്ന എയ്ലീൻ ഗ്രേയാണ് ഈ കസേര നിർമിച്ചത്.
എയ്ലീൻ നിർമിച്ചതിനാലാണ് ഈ കസേരയ്ക്കിത്ര വില. തടിയും കുഷ്യനും കൊണ്ടുണ്ടാക്കിയ കസേരയാണ് ഇത്. ഡ്രാഗൺ ചെയർ എന്നാണ് ഇതറിയപെടുന്നത്. ചൈനീസ് കലാരീതികൾ അനുകരിച്ചുള്ള കൊത്തുവിദ്യയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിലെ തടിയിൽ 2 ചൈനീസ് ഡ്രാഗൺ രൂപങ്ങൾ കൊത്തിയിട്ടുമുണ്ട്. ഒപ്പം തന്നെ മേഘങ്ങളുടെ ചിത്രങ്ങളുമുണ്ട്. ഈ കസേരയിലെ ഓരോ ഭാഗവും സ്വന്തം ഭാവനയ്ക്കനുസരിച്ച് വളരെ സമയമെടുത്താണ് എയ്ലീൻ നിർമിച്ചത്. എയ്ലീൻ ഗ്രേ വാസ്തുവിദ്യയിൽ പുരോഗമന സങ്കൽപങ്ങൾ കൊണ്ടുവന്നതിൽ ഏറെ ശ്രദ്ധനേടിയ ആർക്കിടെക്റ്റാണ്.
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
ഈ കസേരയുടെ ആദ്യ ഉടമ സൂസന്നെ ടാൽബോട്ട് എന്ന വനിതയായിരുന്നു. 1971ൽ പാരിസിൽ നിന്നുള്ള പുരാവസ്തുവ്യവസായി 2700 ഡോളർ ചെലവാക്കി ഇതുവാങ്ങി. 1973ൽ അദ്ദേഹം ഇത് വിൽക്കുകയും ചെയ്തു. 2009 ൽ നടന്ന ലേലത്തിൽ ഈ ഡ്രാഗൺ ചെയർ 200 കോടി രൂപയോളം മൂല്യം വരുന്ന തുകയ്ക്കു വിറ്റുപോയത്. 1971ൽ ഇതു വാങ്ങിയ ചെസ്ക വ്ല്ലോയിസാണ് ഇതു വീണ്ടും വാങ്ങിയതെന്ന കൗതുകകരമായ വസ്തുതയും ഇതിനു പിന്നിലുണ്ട്.
Story highlights – The World’s Priciest Chair