മഴക്കാലമാണ്; ചുണ്ടിന് നൽകാം തേനിന്റെ പരിചരണം
മഴക്കാലത്തും മഞ്ഞുകാലത്തും ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത്. സീസൺ മാറുന്നതിനനുസരിച്ച് ചർമ്മത്തിന്റെ അവസ്ഥയിൽ മാറ്റം സംഭവിക്കുന്നത് ഒരു സാധാരണ സംഭവമാണ്. നമ്മുടെ ചർമ്മത്തിന് സമാനമായി, ചുണ്ടുകൾക്കും പോഷണം ആവശ്യമാണ്. മഴക്കാലത്ത് ചുണ്ടുകൾ വരണ്ടതും വിണ്ടുകീറിയതും പലരെയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ച് മഴയുള്ള ഈ സമയത്ത് ഈ പ്രശ്നം മറികടക്കാൻ പ്രയാസമാണ്.
പലരും വെളിച്ചെണ്ണയും മോയ്സചറൈസറുമൊക്കെ ഉപയോഗിച്ച് ഈ ചുണ്ടുപൊട്ടൽ തടയാൻ ശ്രമിക്കാറുണ്ട്, എന്നാൽ താത്കാലിക ആശ്വാസം മാത്രമേ ഇവകൊണ്ട് ലഭിക്കു. പക്ഷേ ഇതിനുപകരം തേൻ ഉപയോഗിച്ചുനോക്കു. അമ്പരക്കുന്ന മാറ്റം കാണാൻ സാധിക്കും.
തേൻ ഗ്ലിസറിനോ, ഒലിവ് ഓയിലോ ആയി മിക്സ് ചെയ്ത് ചുണ്ടിൽ പതിവായി പുരട്ടിയാൽ ചുണ്ട് പൊട്ടൽ നിയന്ത്രിക്കാൻ സാധിക്കും. വാസെലിനിൽ മിക്സ് ചെയ്തും പുരട്ടാം. തേൻ തനിയെയോ ഈ മിശ്രിത രൂപത്തിലോ ചുണ്ടിൽ തേച്ച് മസ്സാജ് ചെയ്യുക. നല്ല ഫലം കിട്ടും.
Read also: ‘ഞാൻ നനഞ്ഞാലും..’; ബൈക്ക് യാത്രക്കിടെ മകൻ നനയാതിരിക്കാൻ അമ്മയുടെ കരുതൽ- വിഡിയോ
പഞ്ചസാര ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഒലിവ് ഓയിലിനൊപ്പം മിക്സ് ചെയ്ത് ചുണ്ട് സ്ക്രബ് ചെയ്താൽ നഷ്ടപെട്ട നിറം പോലും വീണ്ടെടുക്കാം. വേനൽക്കാലത്ത് ഇത്തരം പൊടിക്കൈകൾ ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ ചുണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാം.
Story highlights- tips to prevent chapped lips