മാറുന്ന കാലാവസ്ഥയിൽ മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ ചില ടിപ്സ്

June 17, 2023

കാലാവസ്ഥയ്ക്കനുസരിച്ച് മുടിയുടെ പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. മഴക്കാലം കഴിഞ്ഞെങ്കിലും മഴ മാറിയിട്ടില്ല. എങ്കിലും ചില ദിവസങ്ങളിൽ കടുത്ത ചൂടും അനുഭവപ്പെടും. ഇത് മുടിയെ സാരമായി തന്നെ ബാധിക്കും. എല്ലാവർക്കും പൊതുവെ കാണപ്പെടുന്ന ഒന്നാണ് മുടി കൊഴിച്ചിൽ; ഓരോ കാലാവസ്ഥയ്ക്കനുസരിച്ച് മുടി കൊഴിയുന്നതിന്റെ തോത് വ്യത്യസ്തമായിരിക്കും എന്നുമാത്രം. ശരിയായ പരിചരണവും സമീകൃതാഹാരവും ഉപയോഗിച്ച് മുടികൊഴിച്ചിൽ നിയന്ത്രിക്കാനുള്ള ചില വഴികൾ പരിചയപ്പെടാം..

ശരിയായ സംരക്ഷണമില്ലാതെ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത്, മലിനീകരണം, മഴവെള്ളം, പൊടി എന്നിവ മുടി വരളാനും പൊട്ടനും പൊഴിയാനും ഇടയാക്കുന്നു. പൊടിയടിച്ചാൽ തീർച്ചയായും മുടി കഴുകേണ്ടതുണ്ട്. ഷാംപൂ ചെയ്യുമ്പോൾ മുടി പോഷിപ്പിക്കുന്നതും ജലാംശം നൽകുന്നതുമായ കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്. അതോടൊപ്പം, കണ്ടീഷണർ ഉപയോഗിക്കുമ്പോൾ തണുത്ത വെള്ളത്തിൽ മാത്രം കഴുകുക.

Read Also: ഈ രാജ്യത്ത് താമസിക്കാൻ 71 ലക്ഷം രൂപ ഗവൺമെന്റ് നൽകും; എന്നാൽ ശ്രദ്ധിക്കാനേറെയുണ്ട് കാര്യങ്ങൾ!

ഇടക്ക് മുടിയുടെ അറ്റം മുറിക്കുകയും ട്രിം ചെയ്യുന്നതും നല്ലതാണ്. അറ്റം പൊട്ടുന്നതിൽ നിന്നും രക്ഷ നേടാനും മുടി വളർച്ചയെ സഹായിക്കാനും ഇതുകൊണ്ട് സാധിക്കും. അമിതമായ ഈർപ്പം മുടിയിൽ നിലനിർത്തുന്നത് കൊഴിച്ചിലിന്‌ കാരണമാകും. അതുകൊണ്ട് മുടി കഴുകുമ്പോൾ ഈർപ്പം പൂർണമായും മാറ്റാൻ ശ്രദ്ധിക്കണം.

നനഞ്ഞ മുടി ചീകുന്നത് നല്ലതല്ല. അഥവാ, അങ്ങനെ ചെയ്യാൻ നിർബന്ധിതരായാൽ പല്ലുകൾക്ക് അകലമുള്ള ചീപ്പ് മാത്രം ഉപയോഗിക്കുക. പല്ലുകൾ അടുത്തിരിക്കുന്ന ചീപ്പ് നനഞ്ഞ മുടിയിൽ ഉപയോഗിക്കുമ്പോൾ പോറ്റാനുള്ള സാധ്യത കൂടുതലാണ്.

Story highlights- tips to prevent hair fall