‘ക്രിക്കറ്റ് ബാറ്റും ഫുട്‍ബോളും ഏതാനും കുപ്പികളും’- സ്ത്രീകൾക്കായി വേറിട്ട വിനോദമൊരുക്കി ഒരു ഗ്രാമം; രസകരമായ കാഴ്ച

June 16, 2023

സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന നിരവധി വിഡിയോകളുണ്ട്. അവ രസകരവും ചിരിപടർത്തുന്നതുമായ നിമിഷങ്ങൾ സമ്മാനിക്കും. ഇപ്പോഴിതാ, അത്തരത്തിൽ സന്തോഷം പകരുന്ന ഒരു കാഴ്ച ശ്രദ്ധേയമാകുകയാണ്. വിഡിയോയിൽ കുറച്ച് ഗ്രാമീണർ ഒരുമിച്ച് ഒരു ഗെയിം കളിക്കുന്നത് കാണിക്കുന്നു.

ഗ്രാമത്തിലെ സ്ത്രീകൾക്കായി ഒരുക്കിയ ഒരു ഗെയിം ആണ് വിഡിയോയിൽ ഉള്ളത്. ഈ ഗെയിമിൽ ബാറ്റുണ്ട്, പക്ഷെ ബോൾ ക്രിക്കറ്റ് ബോൾ അല്ല. പകരം ഫുട്ബോൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ആശയം രസകരമായി തോന്നിയ ഹർഷ് ഗോയങ്കയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ഈ ഒരു തരത്തിലുള്ള ഗെയിം കളിക്കാൻ നിരവധി ആളുകൾ ഒത്തുകൂടിയിരിക്കുന്നത് വിഡിയോയിൽ കാണാം. സ്ത്രീകൾ മാറിമാറി ഗെയിം കളിക്കുന്നത് കാണാം. അവർ ഒരു ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഫുട്ബോളിനെ അടിക്കുകയും ചെയ്യുന്നു. ഗ്ലാസ് ബോട്ടിലുകൾ കൊണ്ട് നിർമ്മിച്ച ഇരുവശത്തുമുള്ള ബൗണ്ടറികളിൽ പന്ത് തൊടാതെ അകലത്തിൽ അടുക്കിവെച്ചിരിക്കുന്ന പാത്രങ്ങളിൽ കൊള്ളിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം. ഇത് ചെയ്യാൻ കഴിയുന്ന ആർക്കും ഒരു സമ്മാനം നേടാനുള്ള അവസരമുണ്ട്.

Read Also: 69 വർഷത്തിന് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ; ആടിയും പാടിയും മനം കീഴടക്കി ‘1954 ബാച്ച്’

“ഗോൾഫ്, ക്രിക്കറ്റ്, ബൗളിംഗ്, എന്തുമാകട്ടെ, അത് വളരെ രസകരമാണെന്ന് തോന്നുന്നു!” ഹർഷ് ഗോയങ്ക വിഡിയോ പങ്കുവെച്ച് എഴുതി. എന്തായാലും രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Story highlights- villagers invented a new game