‘ഒടുവിലത് പോയി..’- പൊട്ടിക്കരഞ്ഞുകൊണ്ട്‌ ക്യാൻസർ രോഗവിമുക്തയായ സന്തോഷം പങ്കുവെച്ച് യുവതി- ഉള്ളുതൊടുന്ന കാഴ്ച

June 15, 2023

സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശം പകർന്ന് നൽകി പങ്കുവെയ്ക്കപ്പെടുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറാറുണ്ട്. പലപ്പോഴും മനസ്സ് നിറയ്ക്കുന്ന ഇത്തരം വിഡിയോകൾ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ക്യാൻസർ വിമുക്തയായി എന്ന് കേട്ടപ്പോഴുള്ള യുവതിയുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.

‘നിങ്ങൾ കാൻസർ വിമുക്തയാണ്’ – ഈ വാക്കുകൾ ക്യാൻസറിനോട് പോരാടുന്ന ഒരു രോഗിക്ക് നൽകുന്ന സന്തോഷത്തിന് അതിരില്ല. മാരകമായ രോഗത്തോട് പൊരുതുന്ന ഈ സ്ത്രീ തന്റെ റിപ്പോർട്ടുകൾ വായിച്ച് ഞെട്ടി. റിപ്പോർട്ടിൽ അവർ ഇപ്പോൾ കാൻസർ മുക്തയാണെന്ന് സൂചിപ്പിച്ചിരുന്നു. അവൾക്ക് സന്തോഷം അടക്കാനായില്ല. അവർ പൊട്ടിക്കരഞ്ഞു. താൻ ക്യാൻസർ വിമുക്തയാണെന്ന് അറിഞ്ഞ നിമിഷം യുവതി കരഞ്ഞുകൊണ്ട് സന്തോഷം പങ്കുവയ്ക്കുകയാണ് വിഡിയോയിൽ.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

തുടർന്ന് ഭർത്താവിനോട് സന്തോഷവാർത്ത പറയാൻ അവർ തീരുമാനിച്ചു. അവരുടെ പങ്കാളി മറ്റൊരു മുറിയിൽ ഒരു മീറ്റിംഗിന്റെ തിരക്കിലായിരുന്നു.അദ്ദേഹത്തെ പുറത്തേക്ക് വിളിച്ച് ‘അത് പോയി. ഇത് പൂർണ്ണമായും ഭേദമായി’ എന്ന് കെട്ടിപ്പിടിച്ച് നിർത്താതെ കരഞ്ഞുകൊണ്ട് പറയുന്നത് വിഡിയോയിൽ കാണാം.
‘ആ പെട്ടെന്നുള്ള ആശ്വാസവും ആവേശവും. നിങ്ങളുടെ നല്ല വാർത്തയ്ക്ക് അഭിനന്ദനങ്ങൾ’- വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്. നിരവധി ആളുകൾ വിഡിയോയ്ക്ക് കമന്റുകളുമായി എത്തി. കാഴ്ചക്കാരുടെ മനസ് നിറയ്ക്കുകയാണ് ഈ ഹൃദ്യമായ വിഡിയോ.

Story highlights- woman tells her husband that she is cancer-free