യുകെ പ്രധാനമന്ത്രിയുടെ പോയിന്റ്സ് ഓഫ് ലൈറ്റ് പുരസ്കാരം ഇന്ത്യൻ വംശജയായ ഏഴുവയസ്സുകാരിക്ക്
യുകെ പ്രധാനമന്ത്രിയുടെ പോയിന്റ്സ് ഓഫ് ലൈറ്റ് പുരസ്കാരം ഇന്ത്യൻ വംശജയായ ഏഴുവയസ്സുകാരിക്ക്. മൂന്ന് വയസ്സുള്ളപ്പോൾ തന്നെ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരതാ സംരംഭത്തിന് സന്നദ്ധത അറിയിച്ച ഏഴ്വയസുകാരിയ്ക്ക് ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ലഭിച്ചത്. കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ മോക്ഷ റോയ് അവാർഡ് നേടി.
ആവശ്യമുള്ള കുട്ടികളെ സഹായിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതുൾപ്പെടെ നിരവധി സുസ്ഥിരതാ കാമ്പെയ്നുകൾക്ക് മോക്ഷ സന്നദ്ധത അറിയിച്ചതിനാണ് അംഗീകാരം ലഭിച്ചത്. യുഎൻ സുസ്ഥിര വികസന പദ്ധതിയുടെ ലക്ഷ്യങ്ങൾ (എസ്ഡിജികൾ) നേടിയെടുക്കുന്നതിൽ മോക്ഷ ഒരു മികച്ച മാതൃക കാഴ്ചവെച്ചു. സ്കൂൾ പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്തുന്നതിന് അവൾ കാര്യമായ പരിശ്രമം നടത്തി. ഇത് പരിഗണിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ലോകമെമ്പാടുമുള്ള നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു എന്നും ഒലിവർ ഡൗഡൻ പറഞ്ഞു.
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
“പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ലോകത്തെയും അതിലെ ആളുകളെയും പരിപാലിക്കുന്നതിനും ദൈനംദിന ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതും എല്ലാവർക്കും ഒരുപോലെ മാതൃകയാകുമെന്ന് കുട്ടികളും മുതിർന്നവരും മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്നും മോക്ഷ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ സമൂഹത്തിലെ ചെറുപ്പക്കാർക്കും പങ്കുണ്ടെന്നും മകളുടെ ശ്രമങ്ങളിൽ ഏറെ അഭിമാനമുണ്ടെന്നും അവളുടെ മാതാപിതാക്കളായ രാഗിണി ജി റോയിയും സൗരവ് റോയിയും പറഞ്ഞു.
Story Highlights: Indian-origin 7-year-old schoolgirl wins UK PM’s Points of Light award