“ഇലോൺ മസ്‌കും മാർക്ക് സക്കർബർഗും ഒരുമിച്ച്”; വൈറലായി എഐ ചിത്രം

July 16, 2023

ശതകോടീശ്വരനും ടെക് ഭീമനും ട്വിറ്റർ മേധാവിയുമായ ഇലോൺ മസ്‌ക്കും മെറ്റയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗും പ്രൊഫഷണൽ മത്സരത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയവരാണ്. കൂടാതെ, ട്വിറ്ററിന്റെ എതിരാളിയായി മെറ്റയുടെ ത്രെഡ്‌സിന്റെ തുടക്കവും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനിടയിൽ ഇരുവർക്കുമിടയിൽ ചൂടുപിടിച്ച ആരോപണങ്ങളും നടക്കുന്നുണ്ട്. കൂടാതെ ഇപ്പോൾ പ്രചരിക്കുന്ന ഇരുവരുടെയും എഐ ചിത്രവും ശ്രദ്ധനേടുകയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് രണ്ട് കോടീശ്വരന്മാർ തമ്മിലുള്ള ഒത്തുചേരൽ ആണ് ഒരു ഉപയോക്താവ് ചിത്രീകരിച്ചിരിക്കുന്നത്. അത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ചിത്രങ്ങളിൽ, രണ്ട് ശതകോടീശ്വരന്മാരും കാഷ്വൽ വസ്ത്രങ്ങൾ ധരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

ഒരു ചിത്രത്തിൽ അവർ കൈകൾ പിടിച്ച് കടൽത്തീരത്ത് ഓടുന്നതും മറ്റൊരു ചിത്രത്തിൽ മനോഹരമായ പശ്ചാത്തലത്തിൽ പരസ്പരം ആലിംഗനം ചെയ്യുന്നതും കാണാം. മറ്റ് രണ്ട് ചിത്രങ്ങളിൽ, ഇരുവരും ഒറ്റയ്ക്ക് കടൽത്തീരത്ത് വെള്ളത്തിൽ നിൽക്കുന്നതുമാണ്.

വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. ഷെയർ ചെയ്‌തതിന് ശേഷം, ഈ പോസ്റ്റിന് ഏഴ് ദശലക്ഷം കാഴ്ചക്കാരെയും 1.3 ലക്ഷം ലൈക്കുകളും ലഭിച്ചു. ഇപ്പോൾ വൈറലായ പോസ്റ്റിനോട് ടെസ്‌ലയും സ്‌പേസ് എക്‌സ് മേധാവിയും ചിരിച്ചുകൊണ്ട് ഇമോജിയുമായി പ്രതികരിച്ചു.

Story highlights- AI-generated pics of Elon Musk and Mark Zuckerberg