സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവുകൾ മഴയിൽ നൃത്തം ചെയ്യുന്നു; വൈറലായി എഐ ചിത്രങ്ങൾ

July 4, 2023

മൺസൂൺ കാലം ഇങ്ങെത്തി. മഴക്കാലത്ത്, പക്കോഡ, സമൂസ തുടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കാൻ നമുക്കൊക്കെ ഏറെ ഇഷ്ടമാണ്. പണ്ട് വീടുകളിൽ ഉണ്ടാക്കുകയാണെങ്കിൽ ഇന്ന് നമ്മളൊക്കെ ഓൺലൈൻ ഡെലിവെറി ആപ്പുകളെയാണ് ആശ്രയിക്കുന്നത്. മിക്കസമയത്തും മഴക്കാലത്ത് ഓർഡർ ഡെലിവർ ചെയ്യാൻ കൂടുതൽ സമയം എടുക്കാറുണ്ട്.

മഴയത്ത് ഭക്ഷണം വിതരണം ചെയ്യേണ്ടി വരുന്ന ഡെലിവറി ഏജന്റുമാരുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് തന്നെ അറിയാം. ഏറെ കഷ്ടപ്പാടിലൂടെയാണ് അവർ ജോലി നിർവഹിക്കുന്നത്.

എന്നാൽ ഇപ്പോൾ സംസാരിക്കുന്നത് മഴക്കാലത്തെ ഭയാനകമായ ഏതെങ്കിലും സാഹചര്യത്തെക്കുറിച്ചല്ല, മറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ ചിത്രത്തെ കുറിച്ചാണ്. ഡെലിവറി ഉദ്യോഗസ്ഥർ മഴയിൽ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

മുംബൈയിൽ നിന്നുള്ള വീഡിയോ പ്രൊഡക്ഷൻ മാനേജരായ സൗരഭ് ധാഭായി, മിഡ്‌ജോർണി എന്നിവരാണ് പ്രോംപ്റ്റ് അധിഷ്ഠിത എഐ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സൃഷ്ടിച്ച ഫോട്ടോകൾ പങ്കിട്ടത്. സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവുകൾ കമ്പനിയുടെ ലോഗോ പതിച്ച നീളമുള്ള റെയിൻകോട്ടുകൾ ധരിച്ച് മുംബൈയിലെ തെരുവുകളിൽ നൃത്തം ചെയ്യുമ്പോൾ മഴയിൽ സന്തോഷിക്കുന്നതാണ് ഫോട്ടോകൾ.

കണ്ടാൽ ഏറെ സന്തോഷം നൽകുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ചിത്രത്തിന് താഴെ നിരവധി പേരാണ് പ്രതികരണമായി എത്തിയത്.

Story highlights- AI images show Zomato delivery executives dancing in Mumbai rain