അപര്‍ണ മള്‍ബറിയുടെ ആദ്യസിനിമ; ചിത്രീകരണം പുരോഗമിക്കുന്നു
അമേരിക്കക്കാരിയാണെങ്കിലും അപര്‍ണ മള്‍ബറി മലയാളക്കരയ്ക്ക് സ്വന്തമാണ്. സോഷ്യൽ മീഡിയയിലൂടെയാണ് അപർണ മലയാളിക്ക് സുപരിചിതയായത്. ഗംഭീരമായി മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചുമാണ് അപർണ മലയാളികള്‍ക്കിടയിലേക്ക് കടന്നുവന്നത്. (aparna mulberry debut in malayalam film)
അപര്‍ണ ഇപ്പോൾ കേരളത്തിന്റെ സ്വന്തമാണ്. ഫോട്ടോ ഫോട്ടോഷൂട്ടുകളും മറ്റുമായി ഇപ്പോൾ തിരക്കിലാണ് അപര്‍ണ. എന്നാൽ ഇപ്പോൾ അഭിനയത്തിലേക്കും കടന്നിരിക്കുകയാണ് അപർണ മൾബറി. സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന അപർണ ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിൽ.
Read Also: സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവുകൾ മഴയിൽ നൃത്തം ചെയ്യുന്നു; വൈറലായി എഐ ചിത്രങ്ങൾ
എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പേരും കൂടുതല്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മാതാവ് അറിയിച്ചു.
Story highlights- aparna mulberry debut in malayalam film