തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്ന് “ഭഗവാൻ ദാസന്റെ രാമരാജ്യം”
ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് അലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. “റോബിൻ റീൽസ് പ്രൊഡക്ഷൻസിന്റെ” ബാനറിൽ റെയ്സൺ കല്ലടയിൽ നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂരാണ്.
പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, വശിഷ്ട് വസു (മിന്നൽ മുരളി ഫെയിം) റോഷ്ന ആൻ റോയ്, നിയാസ് ബക്കർ, വിനോദ് തോമസ്, വരുൺ ധാര തുടങ്ങിയ നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജാതി മത വേർതിരിവുകളുടെ രാഷ്ട്രീയത്തിനെതിരെയാണ് വിരൽ ചൂണ്ടുന്നുണ്ട്. നർമ്മത്തിന് പ്രാധാന്യം നൽകി ചിത്രീകരിച്ച സിനിമയുടെ സംഗീതം നിർവഹിക്കുന്നത് വിഷ്ണു ശിവശങ്കർ ആണ്.
എഡിറ്റിംഗ്-കെ ആർ. മിഥുൻ,ലിറിക്സ്-ജിജോയ് ജോർജ്ജ്,ഗണേഷ് മലയത്. എസ്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജീവ് പിള്ളത്ത്,പ്രൊഡക്ഷൻ കാൻട്രോളർ-രജീഷ് പത്തംകുളം, ആർട്ട് ഡയക്ടർ-സജി കോടനാട്, കൊസ്റ്റും-ഫെബിന ജബ്ബാർ,മേക്കപ്പ്-നരസിംഹ സ്വാമി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ധിനിൽ ബാബു,അസോസിയേറ്റ് ഡയറക്ടർ-വിശാൽ വിശ്വനാഥ്, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, ഫൈനൽ മിക്സ്-ആശിഷ് ഇല്ലിക്കൽ, മ്യൂസിക് മിക്സ്-കിഷൻ ശ്രീബാല,കളറിസ്റ്റ്-ലിജു പ്രഭാകർ, vfx-ഫ്രെയിം ഫാക്ടറി, ട്രൈലർ എഡിറ്റിംഗ് – ലിന്റോ കുര്യൻ, പോസ്റ്റർ ഡിസൈൻ – കഥ ഡിസൈൻ, മാർക്കറ്റിങ്-ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്സ്ക്യുറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Story highlights- Bhagavan Dasante Ramarajyam review