ബാൽക്കണിയിൽ പശുക്കളെ വളർത്തി ഉടമ: ഒടുവിൽ പരാതിയുമായി അയൽക്കാർ

July 24, 2023

വീടിനോട് ചേർന്നോ മാറിയോ സ്വന്തമായി സ്ഥലം കണ്ടെത്തിയാണ് മിക്കവരും പശു ഫാം ഒക്കെ തുടങ്ങാറ്. ചിലർക്ക് സ്ഥലം പരിമിതി മൂലം ആ ആഗ്രഹം നടക്കാതെയും പോകാറുണ്ട്. എന്നാൽ ചൈനയിൽ ഒരു വ്യക്തി തന്റെ ആഗ്രഹം സഫലീകരിച്ചത് എങ്ങനെയാണെന്ന് അറിയാമോ? പശുക്കളെ വളർത്താൻ വേറെ സ്ഥലമൊന്നും ലഭിക്കാതെ ആയതോടെയാണ് തന്റെ അഞ്ചാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണി അദ്ദേഹം പശുത്തൊഴുത്തായി മാറ്റി. ചൈനയിലെ സിഷ്വാൻ പ്രവിശ്യയിലാണ് സംഭവം നടന്നത്. (china flat owner kept 7 cows on flat balcony)

ഒന്നും രണ്ടുമല്ല ഏഴു പശുക്കളെയാണ് അദ്ദേഹം ബാൽക്കണിയിൽ വളർത്തിയത്. എങ്ങനെയാണ് ഉടമ അവയെ ഫ്ലാറ്റിലേക്ക് എത്തിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു ചൈനീസ് സമൂഹമാധ്യമത്തിലാണ് ഇതിന്റെ ചിത്രങ്ങളും വാർത്തയും വന്നിരിക്കുന്നത്. തൊഴുത്തിലെ പോലെ അവ കൂട്ടമായി ബാൽക്കണിയിൽ നിന്ന് ആഹാരം കഴിക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽപ്രചരിച്ചിട്ടുണ്ട്. എന്നാൽ ബാൽക്കണി ഫാം തുടങ്ങി ഒറ്റദിവസത്തിനുള്ളിൽ ഫ്ലാറ്റ് ഉടമയ്ക്കെതിരെ നിരവധി പരാതികളാണ് എത്തിയിരിക്കുന്നത്.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

പശുക്കളുടെ കരച്ചിലും ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മണവും അയൽവാസികൾക്ക് ശല്യമായതോടെയാണ് പരാതിയുമായി അയൽവാസികൾ ചെന്നത്. ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിനകം നാല് ദശലക്ഷത്തിലധികം ആളുകളാണ് ചിത്രങ്ങൾ കണ്ടത്.

Story highlights- china flat owner kept 7 cows on flat balcony