കുഞ്ഞുതാറാവിന് ചേർത്തുപിടിച്ച് പൂച്ചക്കുട്ടി; കണ്ടുകൊതിതീരാത്ത സൗഹൃദക്കാഴ്ച

July 23, 2023

മനുഷ്യരെപോലെത്തന്നെ മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ കൗതുക വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരു കുഞ്ഞു താറാവിനോട് സൗഹൃദം കൂടാൻ ശ്രമിക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൊതുവെ തമ്മിൽ കണ്ടാൽ പരസ്പരം മല്ലിടുന്ന പ്രകൃതമാണ് പൂച്ചയ്ക്കും താറാവിനുമൊക്കെ. എന്നാൽ ഈ അങ്ങനെയൊരു കാഴ്ചയല്ല സമ്മാനിക്കുന്നത്. (Duck And Cat Friendship Video)

പൂച്ചക്കുഞ്ഞും ഒപ്പമുള്ള താറാവ് കുഞ്ഞും തമ്മിലുള്ള മനോഹരമായ സൗഹൃദമാണ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുതാറാവിനെ ചേർത്തുനിർത്തി വാത്സല്യത്തോടെ ഉമ്മവയ്ക്കുകയും ചേർത്തുകിടത്തുകയും ചെയ്യുകയാണ് പൂച്ചക്കുഞ്ഞ്. തുടർന്ന് ഇരുവരും ഒരുമിച്ച് ഉറങ്ങുകയും ചെയ്യുന്നു. ഹൃദയം കവരുന്ന ഈ മനോഹര നിമിഷമാണ് ആളുകൾക്കിടയിൽ ശ്രദ്ധനേടുന്നത്.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

ഇത്തരം മനസ്സിന് ഹൃദ്യമായ നിരവധി വീഡിയോകൾ ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവാറുണ്ട്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Duck And Cat Friendship Video