കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം നാല്പതാം പിറന്നാൾ ആഘോഷമാക്കി ദുൽഖർ സൽമാൻ

July 29, 2023

ദുൽഖർ സൽമാന്റെ പിറന്നാൾ ഒട്ടേറെ സർപ്രൈസുകൾ നിറഞ്ഞതായിരുന്നു. ഒട്ടേറെ ചിത്രങ്ങളുടെ വിശേഷങ്ങളായിരുന്നു പിറന്നാൾ ദിനത്തിൽ ദുൽഖർ പങ്കുവെച്ചത്. ഇപ്പോഴിതാ, സഹോദരി സുറുമിക്കും ഭാര്യ അമാലിനും സുഹൃത്തുക്കളായ നസ്രിയയ്ക്കും ഗ്രിഗറിക്കും ഒപ്പം നാല്പതാം ജന്മദിനം ഗംഭീരമാക്കിയിരിക്കുകയാണ് ദുൽഖർ. വൈൽഡ് ലൈഫ് തീമിലാണ് ഇത്തവണ താരം പിറന്നാൾ ആഘോഷിച്ചത്.

അതേസമയം, ആരാധകരുടെ കാര്യത്തിൽ അതിരുകളില്ലെന്ന് തെളിയിച്ച നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നായകനായി വേഷമിട്ട ദുൽഖർ പാൻ ഇന്ത്യൻ താരം എന്ന നിലയിൽ വിജയഗാഥ രചിക്കുകയാണ്. ഒട്ടേറെ താരങ്ങളും നടന് ആശംസ അറിയിച്ച് രംഗത്തെത്തി.

മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറത്തേക്കും വളർന്ന ആരാധക വൃന്ദമാണ് ദുൽഖറിന്റേത്. ഓകെ കണ്മണി, കണ്ണും കണ്ണും കൊള്ളയടിത്താൽ, സീത രാമം, സോയ ഫാക്ടർ, ചുപ് തുടങ്ങിയ ചിത്രങ്ങളൊക്കെ ദുൽഖറിന് തമിഴ്, തെലുങ്ക്, ഹിന്ദി ഇന്ഡസ്ട്രികളിൽ വലിയ പ്രശസ്‌തി നേടി കൊടുത്ത ചിത്രങ്ങളാണ്.

Read Also: ഡോ. എപിജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന്‌ എട്ട് വയസ്

ദുൽഖർ സൽമാൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് സെക്കൻഡ് ഷോ. വലിയ പ്രഖ്യാപനങ്ങളോ വമ്പൻ താരനിരയോ ഒന്നുമില്ലാതെ, ഒരുകൂട്ടം പുതുമുഖങ്ങൾക്കൊപ്പം ദുൽഖർ അഭിനയലോകത്തേക്ക് ചുവടുവെച്ചിട്ട് ഒൻപതുവർഷം പിന്നിടുകയാണ്. ഒരു താരപുത്രനിൽ നിന്നും പാൻ-ഇന്ത്യൻ താരം എന്ന നിലയിൽ ദുൽഖർ സൽമാൻ ഇത്രയും കാലത്തിനിടയിൽ വളർന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തി. 

Story highlights- dulquer salmaan’s birthday celebration