“അവരുടെ പുഞ്ചിരിയാണ് എല്ലാം, ഹൃദയങ്ങൾ കീഴടക്കുന്ന കുറച്ച് നിമിഷങ്ങൾ”; പ്രായമായ ദമ്പതികളുടെ ഫോട്ടോഷൂട്ട്

July 27, 2023

സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ കാഴ്ചകൾ ദിവസേന ശ്രദ്ധേയമാകാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും, കണ്ണുനീരണിയിക്കാനും പാകമായ ഇത്തരം കാഴ്ചകൾ എപ്പോഴും ഹൃദയത്തിൽ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ, നിങ്ങളുടെ മനസ് നിറയ്ക്കാനുള്ള ഒരു കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. പ്രായമായ ദമ്പതികളാണ് വിഡിയോയിലുള്ളത്. ഫോട്ടോഗ്രാഫർ സുതേജ് സിംഗ് പന്നുവാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്.

വൈറലായ വീഡിയോയിൽ, സുതേജ് സിംഗ് ദമ്പതികളെ സമീപിക്കുന്നതും പെട്ടെന്നുള്ള ഫോട്ടോഷൂട്ടിന് അഭ്യർത്ഥിക്കുന്നതും കാണാം. ദമ്പതികൾ സമ്മതിക്കുകയും ചില ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ഫോട്ടോഷൂട്ടിനിടയിൽ, സുതേജ് അവരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം.

Read more: മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു; ജിയോ ബേബിയുടെ കാതലിൽ നായിക ജ്യോതിക

ഭർത്താവ് അവരുടെ വിവാഹ തീയതിയും ഭാര്യയെക്കുറിച്ചുള്ള ചെറിയ വിവരങ്ങൾ പോലും ഓർത്തിരിക്കുന്നത് കാണാം. എങ്ങനെ ഓർത്തു എന്നത് തികച്ചും മനോഹരമാണ്. ആരുടെയും ഹൃദയം അലിയിക്കുന്നതാണ്.

സുതേജ് അവരുടെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തുകയും കല്യാണ സമയത്തെ ചിത്രം പുനർനിർമിക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ ആളുകളുടെ ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ്.

Story highlights: Elderly Sikh couple recreates old pic in unplanned photoshoot