കൂട്ടുകാരനെ ശല്യപ്പെടുത്തിയ പൂച്ചയെ ഓടിക്കുന്ന നായ; വൈറലായി വിഡിയോ

July 27, 2023

മനുഷ്യരെപോലെത്തന്നെ മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ കൗതുക വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. മൃഗങ്ങളുടെ തല്ലുപിടിത്തവും സൗഹൃദവുമെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചിരിപ്പടർത്താറുണ്ട്. അത്തരത്തിൽ ഒരു നായയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സോഫയ്ക്കു താഴെ കിടക്കുന്ന നായ്ക്കുട്ടിയെ തൊടാൻ നോക്കിയ പൂച്ചക്കുഞ്ഞിനെ മറ്റൊരു നായ പേടിപ്പിക്കുന്നതാണ് വീഡിയോയിലുള്ള ദൃശ്യങ്ങൾ.

പൂച്ച ആദ്യം വന്ന് താഴെ കിടക്കുന്ന ക്ഷീണിതനായ നായക്കുട്ടിയെ മണത്തുനോക്കി. അനക്കമൊന്നുമില്ലാതെ കിടന്ന അവനെ പൂച്ചക്കുഞ്ഞ് തൊടാൻ ശ്രമിക്കുന്നു. തൊട്ടരികിൽ നിന്ന കറുമ്പൻ നായ പാഞ്ഞടുത്ത് പൂച്ചയുടെ കൈ കടിക്കാൻ ശ്രമിച്ചതോടെ പൂച്ച പേടിച്ചുവിറച്ച് കൈ പിൻവലിച്ചു. എന്നിട്ട് അവനെ തൊട്ടുപോകരുതെന്ന മട്ടിൽ നായ പൂച്ചയെ നോക്കിനിന്നു.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

പൂച്ചയും ആള് വിരുദ്ധനാണ്. കുറച്ചുകഴിഞ്ഞ് വീണ്ടും പൂച്ച നായ്ക്കുട്ടിയെ തൊടാൻ ശ്രമിച്ചെങ്കിലും കറുമ്പൻ ബഹളംവച്ച് ചാടാൻ തുടങ്ങി. ഇനി തൊട്ടാൽ ശെരിയാകില്ലെന്ന് മനസിലായി പൂച്ച തറയിൽ പതുങ്ങികിടപ്പായി. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.

Story highlights – fight-between-dog-and-cat