കുഞ്ഞുങ്ങളെപോലെ ശബ്ദമുണ്ടാക്കുന്ന പൂച്ചകൾ- രസകരമായ വിഡിയോ

July 7, 2023

രസകരമായ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. മൃഗങ്ങളുടെ ക്യൂട്ട് കാഴ്ചകൾ നിറയുന്ന പേജുകളും സജീവമാണ്. പൊതുവെ നായ്ക്കളുടെ രസകരമായ വിഡിയോകളാണ് ശ്രദ്ധേയമാകരുള്ളത്. ഇപ്പോഴിതാ, രണ്ടു പൂച്ചക്കുട്ടികളുടെ വളരെ രസകരമായ കാഴ്ച ശ്രദ്ധനേടുകയാണ്. ഹർഷ് ഗോയങ്കയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ വീടിന് സമീപത്ത് നിന്ന് രണ്ട് പൂച്ചകൾ കൊമ്പുകോർക്കുന്നതാണ് വീഡിയോയിലുള്ളത്.

ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, രണ്ട് പൂച്ചക്കുട്ടികൾ പരസ്പരം ‘കലപില കൂട്ടുന്നത്’ കാണിക്കുന്നു. ഒരു നിമിഷം, വിഡിയോ കാണാതെ കേൾക്കുക മാത്രമാണെങ്കിൽ രണ്ട് കുട്ടികൾ തമ്മിൽ സംസാരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും.’ഇന്നലെ വൈകുന്നേരം, എന്റെ വീടിന് പുറത്ത്, ഈ രണ്ട് പൂച്ചകൾ പരസ്പരം സംസാരിക്കുന്നത് കാണുന്നതുവരെ ചില കൊച്ചുകുട്ടികൾ വാശിപിടിക്കുന്നത് ഞാൻ കേട്ടതായി ഞാൻ കരുതി. അതിശയകരമാണ്! ” അടിക്കുറിപ്പ് ഇങ്ങനെയാണ്.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്.

Story highlights- funny cats blabbering video