ജയം രവിയുടെ നായികയായി കല്യാണി പ്രിയദർശൻ- ജീനി ഒരുങ്ങുന്നു

July 8, 2023

നടൻ ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് ജീനി. ചിത്രത്തിൽ ജയം രവിയുടെ നായികയായി കല്യാണി പ്രിയദര്ശനാണ് എത്തുന്നത്. ചിത്രത്തിന്റെ ലോഞ്ച് ചെന്നൈയിൽ നടന്നു. ജയം രവിയുടെ 32-ാമത്തെ ചിത്രമാണ് ജീനി. നടന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ ഈ ചിത്രം ഭുവനേഷ് അർജുനൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ വെൽസ് ഫിലിംസ് ഇന്റർനാഷണൽ ഈ സിനിമ നിർമ്മിക്കുന്നു, കല്യാണി പ്രിയദർശന് പുറമെ കൃതി ഷെട്ടി, വാമിഖ ഗബ്ബി എന്നിവർ ജയം രവിയുടെ നായികമാരായി എത്തുന്നുണ്ട്. പദ്ധതിയുടെ പ്രഖ്യാപനത്തോടൊപ്പം ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

READ ALSO: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

ഗ്രാൻഡ് ലോഞ്ച് ഇവന്റിൽ മുഴുവൻ ടീമും പങ്കെടുത്തു. ഓസ്‌കാർ ജേതാവ് എആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് നടൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടി കല്യാണി പ്രിയദർശൻ. നടി ഇനി വേഷമിടുന്നത് ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലാണ്.

Story highlights- genie movie starring jayam ravi and kalyani