ഡയറ്റില്‍ ഉള്‍പ്പെടുത്താം കാരറ്റ് ജ്യൂസ്; ആരോഗ്യഗുണങ്ങള്‍ ഏറെ
കണ്ണില്‍കാണുന്ന എന്തും വലിച്ചുവാരി കഴിക്കാതെ കൃത്യമായ ഒരു ഡയറ്റ് പ്ലാന്‍ തയാറാക്കുന്നത് ആരോഗ്യകരമാണ്. ഭക്ഷണകാര്യത്തില്‍ ആവശ്യമായ കരുതല്‍ നല്കിയാല് പലതരത്തിലുള്ള ജീവിതശൈലീ രോഗങ്ങളെയും ഒരു പരിധി വരെ അകറ്റാം. പ്രായഭേദമന്യേ ആര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഡ്രിങ്കാണ് കാരറ്റ് ജ്യൂസ്. നിരവധിയാണ് കാരറ്റ് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങളും.
പൊട്ടാസ്യവും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് കാരറ്റില്‍. ഇവ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. മാത്രമല്ല നാരുകളാല്‍ സമ്പന്നമായതിനാല്‍ ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു. അമിത വണ്ണത്തെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ശീലമാക്കാവുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്.
കാഴ്ചശക്തിയെ മെച്ചപ്പെടുത്താനും കാരറ്റ് സഹായിക്കുന്നു. കുട്ടികള്‍ക്ക് ചെറുപ്പം മുതല്ക്കേ കാരറ്റ് ജ്യൂസ് നല്കി ശീലിപ്പിച്ചാല്‍ കാഴ്ചവൈകല്യങ്ങളില് നിന്നും അവരുടെ കണ്ണുകളെ സംരക്ഷിക്കാനാകും. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. വിറ്റാമിനുകളും ധാതുക്കളും ധാരളമായി കാരറ്റില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് കാരറ്റിലെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു.
Read Also: കുടുംബസമേതം ആഘോഷപൂർവ്വം; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം
മനുഷ്യശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മകാന്തിക്കും മികച്ചതാണ് കാരറ്റ് ജ്യൂസ്. തിളക്കമുള്ള ചര്‍മ്മത്തിന് ദിവസവും കാരറ്റ് ജ്യൂസ് ശീലമാക്കിയാല്‍ മതിയാകും.
Story highlights: Impressive health benefits of carrot juice