കനത്ത മഴയ്‌ക്കിടയിൽ ജോലി ചെയ്യുന്ന ഡെലിവറി ഏജന്റുമാർക്കായി റിലാക്സ് സ്റ്റേഷൻ ഒരുക്കി ഇൻഫ്ലുവൻസർ

July 13, 2023

മൺസൂൺ കാലം ഇങ്ങെത്തി. മഴക്കാലത്ത്, പക്കോഡ, സമൂസ തുടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കാൻ നമുക്കൊക്കെ ഏറെ ഇഷ്ടമാണ്. പണ്ട് വീടുകളിൽ ഉണ്ടാക്കുകയാണെങ്കിൽ ഇന്ന് നമ്മളൊക്കെ ഓൺലൈൻ ഡെലിവെറി ആപ്പുകളെയാണ് ആശ്രയിക്കുന്നത്. മിക്കസമയത്തും മഴക്കാലത്ത് ഓർഡർ ഡെലിവർ ചെയ്യാൻ കൂടുതൽ സമയം എടുക്കാറുണ്ട്.മഴയത്ത് ഭക്ഷണം വിതരണം ചെയ്യേണ്ടി വരുന്ന ഡെലിവറി ഏജന്റുമാരുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് തന്നെ അറിയാം. ഏറെ കഷ്ടപ്പാടിലൂടെയാണ് അവർ ജോലി നിർവഹിക്കുന്നത്. (Influencer creates Relax Station for delivery agents)

മോശം കാലാവസ്ഥയാണെങ്കിലും ഡെലിവറി ഏജന്റുമാർ ലക്ഷ്യത്തിലെത്തണം. അതുകൊണ്ടാണ് കഠിനാധ്വാനികളായ ഡെലിവറി ഏജന്റുമാർക്കായി ചെറിയ റിലാക്സ് സ്റ്റേഷൻ ഒരുക്കിയിരിക്കുകയാണ് ഇൻഫ്ലുവെൻസർ സിദ്ധേഷ് ലോകാരെ. റോഡിനോട് ചേർന്നുള്ള സ്റ്റാളിൽ ഏജന്റുമാർക്കായി ചായയും സമൂസയും ലഘുഭക്ഷണവും റെയിൻകോട്ടുകളും ഒരുക്കിയിട്ടുണ്ട്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

“ഞങ്ങൾക്ക് ആശ്വാസവും ഭക്ഷണവും നൽകുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത ഡെലിവറി ഏജന്റുമാർക്കായാണ് ഈ റിലാക്സ് സ്റ്റേഷൻ. മഴക്കാലമോ വേനൽക്കാലമോ പരിഗണിക്കാതെ അവർ ചെയ്യുന്ന കഠിനാധ്വാനത്തെ അഭിനന്ദിക്കാൻ അവർക്കായി റിലാക്സ് സ്റ്റേഷൻ ഒരുക്കുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ഇത് പങ്കിട്ടിരിക്കുന്നത്.

Story highlights- Influencer creates Relax Station for delivery agents