15 കോടി ബജറ്റിൽ ആയിരത്തോളം നർത്തകരെ അണിനിരത്തി ജവാനിലെ ആദ്യഗാനം; ആകാംക്ഷയോടെ ആരാധകർ

July 26, 2023

പഠാന് ശേഷം അണിയറയിൽ ഒരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘ജവാൻ.’ തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ആരാധകർ നോക്കി കാണുന്നത്. വിജയ് സേതുപതി, നയൻതാര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെ കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. (jawan first song updates)

ഇപ്പോഴിതാ, ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ വരവേൽക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ജവാനിലെ ​ഗാനത്തിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളും ശ്രദ്ധ നേടുകയാണ്. ‘സിന്ദ ബാന്ദ’ എന്ന ​ഗാനം ആയിരത്തോളം നർത്തകർ അണിനിരത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദ്, ബംഗളൂരു, മധുര, മുംബൈ എന്നിവടങ്ങളിയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

​ഗാനത്തിന്റെ കോറിയോ​ഗ്രഫി നിർവഹിച്ചിരിക്കുന്നത് ഷോബിയാണ്. ​അഞ്ചുദിവസത്തോളം എടുത്ത് ചിത്രീകരിച്ച ഗാനരം​ഗത്തിന്റെ ബജറ്റ് 15 കോടിയായിരുന്നുവെന്നും വിവരങ്ങളുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ ഷാരൂഖ് ഖാൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നതിലുള്ള സന്തോഷം അനിരുദ്ധ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Story highlights- jawan first song updates