മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി ആരാധകരും താരങ്ങളും

July 27, 2023

സംഗീതത്തോളം മനസിനെ പിടിച്ചുലയ്ക്കുന്ന മറ്റെന്തുണ്ടാല്ലേ? ചില ഗാനങ്ങൾക്ക് നമ്മുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണ്. മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര. മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാൾ.

ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല. പെർഫെക്ട്, അതാണ് പാട്ടുകളുടെ സ്വഭാവം. ഊതിക്കാച്ചിയ സ്വർണം പോലെ തിളക്കമുള്ള ശബ്ദം. സംഗീത ലോകത്ത് നിന്നും ആരാധകർക്കിടയിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് താരത്തിന് സ്നേഹാശംസകളുമായി എത്തിയത്. 1979-ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്.

read also: മേമയെ കാണാത്തത് പോട്ടെ, ഉമ്മ മിണ്ടാത്തത് മോശമായിപ്പോയി; മീശമാധവനിലെ ഹിറ്റ് ഗാനം ഇങ്ങനെയും പാടാം- രസികൻ വിഡിയോ

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ലേറെ ഗാനങ്ങള്‍ പാടിയ ചിത്ര 15 സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്ര നേടി. 2005ല്‍ പത്മശ്രീ പുരസ്‌കാരവും മലയാളത്തിന്റെ ഈ വാനമ്പാടിയെത്തേടിയെത്തി.

Story highlights – K S Chithra Birthday