“ഇറ്റ്സ് ലാവൻഡർ ടൈം”; മാഞ്ചസ്റ്ററിൽ നാടുചുറ്റി ചങ്ങാതിക്കൂട്ടം

July 13, 2023

സിനിമാലോകത്തെ സൗഹൃദങ്ങൾ ഏറെ ചർച്ചയാകാറുണ്ട്. വളരെ കൗതുകത്തോടെയാണ് ആരാധകർ ഇതിനെ നോക്കിക്കാണാറുള്ളത്. അത്തരത്തിൽ ആരാധകർ ഏറെ സ്നേഹിക്കുന്ന കൂട്ടുക്കെട്ടാണ് കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, മഞ്ജു വാര്യർ എന്നിവർ. ഇവർ ഒന്നിച്ചുള്ള ആഘോഷങ്ങളും യാത്രകളും സന്തോഷങ്ങളുമൊക്കെ ആരാധകരാകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ ലാവൻഡർ തോട്ടത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇവരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരങ്ങൾക്കൊപ്പം ചാക്കോച്ചന്റെ ഭാര്യ പ്രിയ, മകൻ ഇസഹാഖ്, മഞ്ജുവിന്റെ മാനോജറായ ബിനീഷ് എന്നിവരെയും ചിത്രങ്ങളിൽ കാണാം.

‘ഇറ്റ്സ് ലാവൻഡർ ടൈം’ എന്ന് ക്യാപ്‌ഷനോട് കൂടിയാണ് സുഹൃത്തുകൾക്കൊപ്പമുള്ള ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. മാഞ്ചസ്റ്ററിൽ ഒരു അവാർഡ് ദാന ചടങ്ങിന്റെ ഭാഗമായാണ് താരങ്ങൾ അവിടെ എത്തിയത്. വളരെ പെട്ടെന്നാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. ചിത്രങ്ങൾക്ക് താഴെ നിരവധി കമന്റുകളും ഉണ്ട്.

Read also: ‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

അവാർഡ് ദാന ചടങ്ങിൽ മമ്മുട്ടി പങ്കെടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. . അതിനു ശേഷം ലണ്ടൻ നഗരം ചുറ്റുകറങ്ങുന്നതിനിടയിൽ താരങ്ങൾ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെക്കുന്നത്. മമ്മൂട്ടി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, അപർണ ബാലമുരളി, സാനിയ ഇയ്യപ്പൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയ വലിയ താരനിരതന്നെ അവാർഡ് നിശയിൽ പങ്കെടുത്തിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം ഭാര്യ സുൽഫത്തും മാഞ്ചെസ്റ്ററിൽ എത്തി.

Story Highlight : Kunchacko Boban at Lavender fields in London