‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

July 1, 2023

ഇന്ന് ദേശീയ ഡോക്ടർസ് ദിനമാണ്. രാപകലില്ലാത്ത അവരുടെ എല്ലാ ദിനങ്ങളിൽ നിന്നും ഓർമ്മിക്കപ്പെടാനായി ഒരുദിനം. കേരളത്തിൽ ഏറ്റവും ദുഖകരമായ ഒരു ഓർമയിലൂടെയാണ് ഇത്തവണ ഡോക്ടർസ് ദിനം കടന്നുപോകുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ച് കൊല്ലപ്പെട്ട ഡോക്ടർ. വന്ദന ദാസിന്റെ ഓർമകളിലൂടെ. ആ ഓർമ്മകളിലാണ് ഈ ദിനം ആരോഗ്യമന്ത്രി വീണാ ജോർജ് കുറിക്കുന്നതും.

വീണാ ജോർജിന്റെ കുറിപ്പ്;

ജൂലൈ ഒന്ന് ദേശീയ ഡോക്ടർസ് ദിനം.
സ്വാതന്ത്ര സമര സേനാനിയും, പൊതുപ്രവർത്തകനും ഭിഷഗ്വരനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന Dr B C റോയിയുടെ ജന്മദിനവും ചരമദിനവും ജൂലായ് ഒന്നാം തീയതിയാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഈ ദിവസം നാം ദേശീയ ഡോക്ടർസ് ദിനമായി ആചരിക്കുന്നു.


ഈ ഡോക്ടർസ് ദിനം നമുക്ക് ആതുരസേവനത്തിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ഓരോ ഡോക്ടർമാരെയും ആദരവോടെ സ്മരിക്കാം. തിരക്കുള്ള OP കളിലും, ഓപറേഷൻ തീയേറ്ററുകളിലും, വാർഡുകളിലും , ലാബുകളിലും, കുത്തിവെപ്പ് മുറികളിലും , സ്കാൻ ചെയ്യാൻ പോയപ്പോഴും ഒക്കെ എത്രയോ ഇടങ്ങളിൽ ആ കരുതൽ നാം അനുഭവിച്ചിട്ടുണ്ട്.മരുന്നുകൾക്ക് മായ്ക്കാൻ കഴിയാത്ത എത്രയോ മുറിവുകൾ വാക്കാലും നോക്കാലും ഉണക്കിയിരിക്കുന്നൂ.

Read Also: ‘ഇത് കൊത്തയാണ്..’ : തരംഗം സൃഷ്ടിച്ച് ദുൽഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ ടീസർ

ഈ ഡോക്ടർസ് ദിനത്തിൽ , സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു. പ്രിയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെ തന്നെയുണ്ട്.ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുക്കാം. എന്റെ എല്ലാ പ്രിയപെട്ട സഹപ്രവർത്തകർക്കും ഡോക്ടർസ് ദിനാശംസകൾ.

Story highlights- veena george about doctors day