മാന്ത്രികനൊപ്പമുള്ള മാന്ത്രിക നിമിഷങ്ങൾ; മോഹൻലാലിന്റെ വീഡിയോ പകർത്തി ഇസുക്കുട്ടൻ

July 16, 2023

ഒരു പുരസ്കാര ദാന ചടങ്ങിന്റെ ഭാഗമായി പാരിസിലെത്തിയ മലയാളി താരങ്ങളുടെ ചിത്രങ്ങളാണ് മീഡിയയിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടി, മഞ്ജു വാര്യർ, രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വൻ താരനിര തന്നെ അവാർഡ് ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ലാലേട്ടന്റെ വീഡിയോ പകർത്തുന്ന ഇസുക്കുട്ടന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

കുടുംബവുമൊന്നിച്ചാണ് ചാക്കോച്ചന്റെ യാത്ര. മകൻ ഇസഹാഖിന്റെ വീഡിയോ പകർത്തുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘മജീഷ്യനൊപ്പമുള്ള മാജിക്കൽ നിമിഷങ്ങൾ,’ എന്നാണ് വീഡിയോ പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചത്.

മോഹൻലാലിനൊപ്പാം ചാക്കോച്ചൻ, മഞ്ജു വാര്യർ, പിഷാരടി എന്നിവർ പകർത്തിയ ചിത്രങ്ങളാണിപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. പ്രശസ്ത ടെന്നീസ് ടൂർണമെന്റായ വിംബിൾഡൺ കാണാനെത്തിയതാണ് മോഹൻലാൽ. ഇതിനു പിന്നാലെയാണ് പാരീസും സന്ദർശിച്ചത്.

Story highlights- kunchacko-boban-son-cute-and-funny-moments-with-mohanlal