ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പച്ചപ്പോടെ ഒരു പടം; പങ്കുവെച്ച് മമ്മൂട്ടി

July 28, 2023

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് മമ്മൂട്ടി. അഭിനയലോകത്ത് മുൻനിരയിൽ ഇടമുറപ്പിച്ച താരം ഇപ്പോൾ മമ്മൂട്ടി കമ്പനി എന്ന പേരിൽ നിർമാണ രംഗത്തേക്കും ചുവടുവെച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമായ മമ്മൂട്ടി ഇപ്പോഴിതാ, ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. പച്ചപ്പിൽ നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, നിരവധി സിനിമകളുമായി സജീവമാണ് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. റോഷാക്കും നൻപകൽ നേരത്ത് മയക്കവുമാണ് മമ്മൂട്ടി നായകനായി ഈ ബാനറിൽ ഒടുവിൽ ഇറങ്ങിയ ചിത്രങ്ങൾ. സമീപകാലത്ത് മലയാള സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്‌ത ചിത്രമാണ് ‘റോഷാക്ക്.’ മമ്മൂട്ടി എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വലിയ വിജയമായി മാറുകയായിരുന്നു ചിത്രം. റിലീസ് ചെയ്‌ത ദിവസം മുതൽ വലിയ പ്രശംസയാണ് ‘റോഷാക്ക്’ നേടിയത്.

Read Also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്

അതേസമയം, മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു.ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിച്ചപ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story highlights- mammootty’s World Nature Conservation Day photo