ദാഹം മാറുന്നില്ല, ദിവസവും കുടിക്കുന്നത് 10 ലീറ്റര്‍ വെള്ളം; ഒടുവില്‍ രോഗം കണ്ടെത്തി ഡോക്ടർമാർ

July 22, 2023

എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥ. ഒടുവിൽ കാരണം തേടി ഡോക്ടറുടെ അടുത്തേക്ക്. നാല്‍പത്തിയൊന്നുകാരനായ ജോനാഥന്‍ പ്ലമ്മറിനാണ് ദിവസം 10 ലീറ്റര്‍ വെള്ളം കുടിച്ചാലും ദാഹം മാറാത്തത്. ഈ ദാഹത്തിന് പിന്നിൽ പ്രമേഹമായിരിക്കും എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. എന്നാല്‍ പ്രമേഹ പരിശോധിച്ചപ്പോൾ അതിന്റെ ഫലം വന്നപ്പോള്‍ നെഗറ്റീവ് ആയിരുന്നു. പിന്നീട് നടന്ന കണ്ണ് പരിശോധനയിലാണ് ജോനാഥന്‍റെ അമിത ദാഹത്തിന് പിന്നില്‍ തലച്ചോറിനെ ബാധിക്കുന്ന മുഴയാണെന്ന് കണ്ടെത്തിയത്. തലച്ചോറിലെ ശ്ലേഷ്മഗ്രന്ഥി അഥവാ പിറ്റ്യൂറ്ററി ഗ്ലാന്‍ഡില്‍ വന്ന മുഴയാണ് അമിത ദാഹത്തിലേക്ക് നയിച്ചത്. (Man diagnosed with brain tumor after battling constant thirst)

ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുമ്പോൾ വെള്ളം കുടിക്കാനുള്ള സന്ദേശം നൽകുന്ന ഗ്രന്ഥിയാണ് പിറ്റ്യൂറ്ററി. മുഴയെ തുടര്‍ന്ന് ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഇതാണ് യുവാവിന്റെ തീരാത്ത ദാഹത്തിന് കാരണം. അസഹനീയമായ ഈ ദാഹം മൂലം ജോനാഥന് ജോലിക്ക് പോകാന്‍ കഴിയാതെ വരുകയും അമിതമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. ദാഹം സാധാരണ ജീവിതത്തെ കൂടെ ബാധിച്ചതോടെ അദ്ദേഹം ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്.
Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

രോഗനിര്‍ണയത്തിന് ശേഷം 30 റൗണ്ട് നീണ്ട റേഡിയോ തെറാപ്പിക്കും സ്റ്റിറോയ്ഡ് തെറാപ്പിക്കും അദ്ദേഹം വിധേയനായി. ചികിത്സയുടെ പാര്‍ശ്വഫലമായി ജോനാഥന്‍റെ ഭാരം വർധിക്കുകയും ചെയ്തു. ഇപ്പോള്‍ ഓട്ടവും നീന്തലുമൊക്കെ പരിശീലിക്കുന്നു. നേരത്തെയുള്ള രോഗനിര്‍ണയത്തിലൂടെ മാത്രമേ ഫലപ്രദമായ ചികിത്സ സാധ്യമാകുകയുള്ളൂ എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

Story Highlights: Man diagnosed with brain tumor after battling constant thirst