ഇന്ന് ആളുകൾ ടാറ്റു ചെയ്യാൻ അപ്പോയ്ൻമെന്റിനായി കാത്തുനിൽക്കുന്നു; ലോകത്തെ ഏറ്റവും പ്രായമുള്ള ടാറ്റു ആർട്ടിസ്റ്റ്
ടാറ്റു ചെയ്യുന്നത് ഇന്നത്തെ കാലത്തെ ട്രെൻഡായി തോന്നുമെങ്കിലും അത് ഒരു ആധുനിക ഹോബിയല്ല. ടാറ്റൂകളും മഷികളും നൂറ്റാണ്ടുകളായുള്ള ലോകമെമ്പാടുമുള്ള ഗോത്ര സംസ്കാരത്തിന്റെ ഭാഗമാണ്. സൂചികൾക്കും ടാറ്റൂ തോക്കുകൾക്കും മുമ്പ്, ടാറ്റൂകൾ റോസ് മുള്ളുകളും, സ്രാവിന്റെ പല്ലുകളും ഉപയോഗിച്ച് ചെയ്യാറുണ്ട്. ഏറെ പ്രചാരത്തിലുണ്ടായിരുന്ന ആദ്യകാല ടാറ്റൂ വിദ്യകൾ ഇന്ന് ആളുകൾക്കിടയിൽ ഇല്ലെങ്കിലും. ആ രീതികൾ ഇന്ന് കൊണ്ടുനടക്കുന്ന ഒരു 106 വയസ്സുകാരിയുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന ലോകത്തെ ഏറ്റവും പ്രായമുള്ള ടാറ്റു ആർട്ടിസ്റ്റിനെയാണ് പരിചയപ്പെടുത്തുന്നത്. 106 വയസുള്ള അപ്പോ വാങ്-ഓഡ്.
അപ്പോ വാങ്-ഓഡ് ഫിലിപ്പിനോ വനിതയാണ്. ആയിരം വർഷം പഴക്കമുള്ള ബാറ്റോക്കിന്റെ ആചാരം ഉപയോഗിച്ച് ആളുകളിൽ ഇന്നും മഷി പുരട്ടി ചരിത്രം അവരിലൂടെ നിലനിൽക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടാറ്റൂ കലാകാരനെന്ന നിലയിലാണ് വാങ്-ഓഡ് അറിയപ്പെടുന്നത്. പുരാതന പാരമ്പര്യം സജീവമായി നിലനിർത്താനുള്ള അവരുടെ ദൃഢനിശ്ചയത്തിന് ലോകമെമ്പാടും പ്രശസ്തി ലഭിക്കുകയും അവർ വോഗിന്റെ കവറിൽ പോലും ഇടം നേടുകയും ചെയ്തു.
ബുസ്കലാൻ എന്ന ഗ്രാമത്തിലാണ് അപ്പോ വാങ്-ഓഡിന്റെ വാസസ്ഥലം. അവർ തലമുറയിലെ അവസാനത്തെ മാംബാബറ്റോക്ക് എന്നാണ് അറിയപ്പെടുന്നത്. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്ന് 12 മണിക്കൂർ യാത്ര ചെയ്താണ് ഈ ഗ്രാമത്തിലേക്ക് എത്തുന്നത്. ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ “വാങ്-ഓഡ് ബസ്കലൻ ടാറ്റൂ വില്ലേജിലേക്ക്” സ്വാഗതം ചെയ്യുന്നു എന്നൊരു ബോർഡ് കാണാം.
ആധുനിക ആശയവിനിമയങ്ങൾ പൂർണ്ണമായി ഈ ഗ്രാമത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും, വളരെ കുറച്ച് വീടുകളിൽ മാത്രമേ വൈഫൈ കണക്ഷനുള്ളൂ. ഗ്രാമത്തിലെ എല്ലാ ആധുനിക മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധിച്ച ഒരേയൊരാൾ മരിയ ഒഗ്ഗേ എന്ന അപ്പോ വാങ്-ഓഡ് ആണ്. കൗമാരപ്രായം മുതൽ ഒഗ്ഗെ കൈകൊണ്ട് ടാറ്റൂകൾ കുത്തുന്നുണ്ട്.
എന്നിരുന്നാലും, ഏകദേശം 15 വർഷം മുമ്പാണ് കോർഡില്ലേറ മേഖലയ്ക്ക് പുറത്തുള്ള ആളുകളിലേക്കും വാങ്-ഓഡ് അറിയപ്പെടുന്നത്. ഇപ്പോൾ, ആയിരക്കണക്കിന് വിനോദസഞ്ചാരികളും ടാറ്റുപ്രേമികളും ഇവർ പച്ചകുത്താനുള്ള ഒരേയൊരു അവസരത്തിനായി അപ്പോയിന്റ്മെന്റുകൾ കാത്തിരിക്കുകയാണ്.
Story Highlights: Meet The ‘Oldest’ Tattoo Artist Alive