ഈ ബസ്സിലെ യാത്രക്കാർക്ക് ധീരതയ്ക്കുള്ള അവാർഡ് കൊടുത്തേ പറ്റു!- ശ്വാസമടക്കിയിരുന്ന് കാണേണ്ട കാഴ്ച..

May 10, 2023

സമൂഹമാധ്യമങ്ങളിലൂടെ ദിവസേന ധാരാളം വിഡിയോകൾ വൈറലാകാറുണ്ട്. അമ്പരപ്പിക്കുന്ന കാഴ്ചകളാണ് പൊതുവെ ആളുകളുടെ ശ്രദ്ധനേടാറുള്ളത്. ബിസിനസുകാരനായ ഹർഷ് ഗോയങ്ക ഇപ്പോഴും ഇത്തരത്തിലുള്ള കാഴ്ചകൾ പങ്കുവയ്ക്കുന്നതിലൂടെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, അദ്ദേഹം പങ്കുവെച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ അമ്പരപ്പ് പകരുകയാണ്.

ഹിമാചൽ പ്രദേശിലെ ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുന്ന ബസ്സിന്റെ വിഡിയോ ആണ് ഹർഷ് ഗോയങ്ക പങ്കുവെച്ചത്. 51 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, വളരെ ഇടുങ്ങിയതും അപകടസാധ്യതയുള്ളതുമായ റോഡിലൂടെ ഒരു ബസ് നീങ്ങുന്നത് കാണാം. വാഹനത്തിന്റെ ഒരു വശത്ത് മലകളും മറുവശത്ത് അഗാധമായ ഗർത്തവും ഉണ്ടായിരുന്നു. ഹിമാചൽ പ്രദേശിലെ ചമ്പ-കില്ലർ റോഡിലൂടെയാണ് ബസ് യാത്ര ചെയ്തതെന്നാണ് റിപ്പോർട്ട്. ‘ഈ ബസിലെ യാത്രക്കാർക്ക് ധീരതയ്ക്കുള്ള അവാർഡുകൾ നൽകണം,’ ഹർഷ് ഗോയങ്ക പോസ്റ്റിന് അടിക്കുറിപ്പ് നൽകി.

Read Also: “കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ

കാണുമ്പോൾ തന്നെ ആളുകളിൽ ഭയം നിറയ്ക്കും ഈ കാഴ്ച. ഒട്ടേറെ ആളുകൾ ഈ വിഡിയോ ഏറ്റെടുക്കുകയും ആവേശവും ആശങ്കയും പങ്കുവയ്ക്കുകയും ചെയ്തു. യാത്രക്കാർ ബസ്സിന്റെ ഡ്രൈവറെ വിശ്വസിക്കുന്നതിനെകുറിച്ചാണ് ആളുകൾക്ക് പറയാനുള്ളത്. ഈ റോഡിലൂടെ വാഹനം ഓടിക്കണമെങ്കിൽ ചെറിയ ധൈര്യമൊന്നും പോരാ എന്നതാണ് ശ്രദ്ധേയം.

Story highlights-  video of bus travelling along super narrow road