90-ാം വയസ്സിലും ജിമ്മിൽ; ഇത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡിബിൽഡറെർ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബിൽഡർ അമേരിക്കൻ ജിം ആറിംഗ്ടൺ ആണ്. പതിറ്റാണ്ടുകളോളം നിർത്താതെ അദ്ദേഹം ജിമ്മിൽ പോകുമായിരുന്നു. എന്നാൽ തന്റെ 90-ാം വയസ്സിലും അദ്ദേഹം ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിക്കുന്നു എന്നത് ആളുകൾക്ക് ഏറെ കൗതുകം നിറച്ച ഒന്നാണ്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, റിട്ടയേർഡ് സെയിൽസ് പ്രൊഫഷണൽ ആണ് ജിം. കൂടാതെ 2015-ൽ തന്റെ 83-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബിൽഡർ എന്ന റെക്കോർഡും സ്വന്തമാക്കി.
ഇപ്പോൾ 90 വയസായി അദ്ദേഹത്തിന്. ഇപ്പോഴും ബോഡിബിൽഡിംഗ് മത്സരങ്ങളിൽ അദ്ദേഹം വിജയിച്ചുകൊണ്ടിരിക്കുന്നു. ഈ അടുത്തിടെ നെവാഡയിലെ റെനോയിൽ നടന്ന ഐഎഫ്ബിബി പ്രൊഫഷണൽ ലീഗ് ഇവന്റിലും അദ്ദേഹം മത്സരിച്ചു. 70 വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും 80 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി.
ജനിക്കുമ്പോൾ വെറും 2.5 കിലോ ഭാരവും ഒന്നര മാസം തികയാതെയുമാണ് അദ്ദേഹം ജനിച്ചത്. തന്നെ രക്ഷിക്കാൻ മാതാപിതാക്കൾ ഏറെ കഷ്ടപ്പെട്ടെന്നും ജിം പറയുന്നു. എന്നാൽ 15 വയസ്സുള്ളപ്പോൾ മുതൽ അദ്ദേഹം ബോഡി ബിൽഡിങിലോട്ട് പ്രവേശിച്ചു.
Story Highlights: Meet World’s Oldest Bodybuilder, Who Continues Hitting The Gym At The Age Of 90