മണിക്കൂറുകൾ നീണ്ട തിരച്ചിൽ; മൂന്ന് വയസുകാരനെ കണ്ടെത്താൻ ഹെലികോപ്റ്റർ ഉപയോഗിച്ച് പൊലീസ്

July 26, 2023

കുട്ടികളുടെ കുസൃതികൾ ചിലപ്പോഴൊക്കെ അതിരുവിടാറുണ്ട്. ഒരു മൂന്നുവയസുകാരന്റ സാഹസികത മണിക്കൂറുകളാണ് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തിയത്. എന്താണെന്നല്ലേ? വീടിൻറെ പിറകിൽ കളിച്ചുകൊണ്ടിരുന്ന കുരുന്ന് ആയയുടെ കണ്ണ് വെട്ടിച്ചു പുറത്തേക്ക് പോയത്. ഒഹിയോയിലെ ഗ്രീൻ കൺട്രിയിലാണ് സംഭവം. വൈകുന്നേരം 6 മണിയോടെ തന്റെ ഒഹിയോയിലെ വീടിന് പിന്നിലുള്ള ചോളപ്പാടവും ഒരു റോ‍‍ഡും ഡ്രെയിനേജ് മുറിച്ചു കടന്ന് ഒരു സോയാബീൻ തോട്ടത്തിലാണ് ഈ മൂന്ന് വയസുകാരൻ ഒടുവിൽ എത്തിയത്.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

കുഞ്ഞിനെ തിരഞ്ഞിട്ടും കാണാതായപ്പോൾ പരിഭ്രാന്തരായ മാതാപിതാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. മണിക്കൂറുകളോളം കാണാതായ കുഞ്ഞിനെ കണ്ടെത്താൻ ഒടുവിൽ പൊലീസ് ഹെലികോപ്റ്റർ ഉപയോഗിക്കുകയായിരുന്നു. അങ്ങനെയാണ് ഒരു സോയാബീൻ വയലിലൂടെ നടന്നു നീങ്ങുന്ന കുട്ടിയെ കണ്ടെത്തിയത്. “ഞങ്ങൾ അവനെ കണ്ടെത്തി,” പൈലറ്റുമാരിൽ ഒരാൾ പറയുന്നതും വിഡിയോയിൽ കേൾക്കാം.

കാലിൽ ചെരുപ്പു പോലും ഇടാതെയായിരുന്ന ഇത്രയും ദൂരം അവൻ താണ്ടിയത്. ഈ കുരുന്നിന്റെ സാഹസികയാത്ര എല്ലാവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ്. ചെറിയ പരിക്കുകളോഴിച്ചാൽ കുഞ്ഞ് പൂർണ ആരോഗ്യവാനാണ്.

Story highlights- missing-toddler-found-by-police-helicopter-in-ohio.