ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് പട്ടികയിലേക്ക് മൈസൂർ പാക്കും!

July 18, 2023

മധുരപ്രിയർക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് മൈസൂർ പാക്ക്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഈ സ്വാദിഷ്ടമായ പലഹാരത്തിന് മധുര പ്രേമികളുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇപ്പോഴിതാ ഈ രുചി അന്താരാഷ്ട്ര പ്രശസ്തി നേടിയിരിക്കുകയാണ്. “ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് മധുരപലഹാരങ്ങളിൽ” ഒന്നായി ടേസ്റ്റ് ടേസ്റ്റ്അറ്റ്‌ലസ് മൈസൂർ പാക്കിനെ തെരഞ്ഞെടുത്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച 50 സ്ട്രീറ്റ് ഫുഡ് മധുരപലഹാരങ്ങളുടെ പട്ടികയിൽ, മൈസൂർ പാക്ക് 14-ാം സ്ഥാനത്തെത്തിയത്. ചെറുപയർ, നെയ്യ്, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് മൈസൂർ പാക്ക് തയ്യാറാക്കുന്നത്. (Mysore Pak Among Best Street Food Sweets In The World)

മൈസൂരിന്റെ പേരിൽ അറിയപ്പെടുന്ന ഈ പലഹാരം ഉണ്ടായതിന് പിന്നിൽ ഒരു കഥ തന്നെയുണ്ട്. ഒരു ദിവസം മൈസൂർ രാജാവായിരുന്നു കൃഷ്ണ രാജ വോഡയാർ ഉച്ചഭക്ഷണം കഴിക്കാനായി എത്തി. അന്ന് മൈസൂർ കൊട്ടാരത്തിലെ പ്രധാന പാചകക്കാരനായിരുന്നു മാടപ്പ. അദ്ദേഹം രാജാവിനായി രാജകീയ ഭക്ഷണം തന്നെ തയാറാക്കി. പക്ഷെ താലിയിലെ ഒരു ഭാഗം മാത്രം ഒഴിഞ്ഞിരുന്നു. ഇത് നികത്തനായി ഉടനെ തന്നെ എന്തെങ്കിലും തയാറാക്കി വെയ്ക്കണമല്ലോ എന്ന ചിന്തയിൽ നിന്ന് അദ്ദേഹം ഉണ്ടാക്കിയെടുത്തതാണ് മൈസൂർ പാക്ക് എന്നാണ് പറയപ്പെടുന്നത്. കടല മാവും നെയ്യും പഞ്ചസാരയും ഒരുമിച്ചു ചേർത്ത് അദ്ദേഹം ഒരു മിശ്രിതം തയാറാക്കി.

Read also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

പേടിച്ചാണെങ്കിലും മാടപ്പ ആ വിഭവം രാജാവിന് നൽകി. വിഭവം ഇഷ്ടപെട്ട രാജാവ് എന്ത് വിഭവമാണെന്നു ചോദിച്ചപ്പോൾ മാടപ്പയ്ക്ക് മനസിൽ വന്ന ഒരു പേര് വിളിച്ചു. അതായിരുന്നു ”മൈസൂർ പാക്ക”. പാക്ക എന്നാൽ കന്നടയിൽ മധുരമുള്ള മിശ്രിതം എന്നാണ്. പാക്ക പിന്നീട് പാക്ക് ആയെങ്കിലും ആ വിഭവം വൻവിജയമായി മാറുകയും വിശേഷാവസരത്തിനും മധുരം വിളമ്പുമ്പോൾ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറുകയും ചെയ്തു.

Story highlights – Mysore Pak Among Best Street Food Sweets In The World