അമിതമായി മധുരം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഹൃദ്രോഗവും

July 2, 2020

അടുക്കളയിൽ സ്‌ഥിരമായി ആവശ്യമുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് പഞ്ചസാര. ഒന്നും രണ്ടുമല്ല നിരവധിയാണ് പഞ്ചസാരയുടെ ഗുണങ്ങൾ. ഭക്ഷണത്തിന് സ്വാദ് കൂട്ടാൻ മാത്രമല്ല സൗന്ദര്യ വർധക വസ്തുവായും പഞ്ചസാര ഉപയോഗിക്കാം.

എന്നാൽ സ്ഥിരമായി പഞ്ചസാര ഉപയോഗിക്കുന്നവരെ തേടി നിരവധി അസുഖങ്ങളും എത്താറുണ്ട്. പഞ്ചസാരയുടെ അമിതമായ ഉപയോഗംമൂലം ഉണ്ടാകുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. മധുരമുള്ളത് കഴിക്കാതിരുന്നാല്‍ ഡയബറ്റീസില്‍ നിന്നും മുക്തി നേടാം എന്നാണ് പലരും കരുതാറ്. എന്നാല്‍, പഞ്ചസാരയുടെ അളവ് കുറച്ചതുകൊണ്ട് മാത്രം രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്താന്‍ സാധിക്കില്ല. ഇതിന് ഭക്ഷണകാര്യത്തിൽ ഏറെ കരുതൽ ആവശ്യമാണ്.

Read also: വീശിയടിക്കുന്ന തിരമാലയുടെ സ്ലോ മോഷൻ വീഡിയോ- ചില്ലുപാളികൾ പോലെ സുന്ദരമായ കാഴ്ച

പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവരിൽ ഹൃദയം, അടിവയർ എന്നിവടങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്. ശരീരത്തിൽ അമിത അളവിൽ എത്തുന്ന പഞ്ചസാര അടിവയറിൽ കൊഴുപ്പായി അടിഞ്ഞ് ചേരും. ഇതിന് പുറമെ ഇത് ഹൃദയത്തിന്റെ ഇരു ഭാഗങ്ങളിലും അടിഞ്ഞുചേരുന്നതോടെ ഇത് ഹൃദ്രോഗത്തിന് പോലും കാരണമായിത്തീരും.

Story Highlights: Sugar and health