“സ്വപ്നതുല്യമായ തുടക്കത്തിന് അഭിനന്ദനങ്ങൾ”; നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ആശംസകളുമായി വിഘ്നേഷ്

July 12, 2023

ബോളിവുഡിലേയ്ക്ക് ചുവടുവെച്ച നയൻതാരയ്ക്ക് ആശംസകൾ അറിയിച്ച് താരത്തിന്റെ ഭർത്താവും സംവിധായകനുമായ വി​ഘ്നേഷ് ശിവൻ. ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഷാരുഖ് ഖാൻ ചിത്രമാണ് ജവാൻ. ഷാരൂഖിനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. രാജാവിനൊപ്പമുള്ള സ്വപ്നതുല്യമായ അരങ്ങേറ്റത്തിനൊരുങ്ങുന്ന നയൻതാരക്ക് ആശംസകളെന്ന് കുറിച്ചാണ് വി​ഘ്നേഷ് പോസ്റ്റിട്ടത്. ഒപ്പം ഷാരൂഖ് ഖാനെ മെൻഷൻ ചെയുകയും ചെയ്തു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് വിഘ്നേഷ് ആശംസകൾ അറിയിച്ചത്.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

കൂടാതെ അറ്റ്ലീക്കും അനിരുദ്ധിനും വിജയ് സേതുപതിക്കും വിഘ്നേഷ് ആശംസകൾ അറിയിച്ചിട്ടുണ്ട്. വിഘ്നേഷിന്റെ ആശംസകൾക്ക് അറ്റ്ലീ പ്രതികരണവും അറിയിച്ചിട്ടുണ്ട്. പ്രേക്ഷകരെ അമ്പരിപ്പിച്ചു നിരവധി സർപ്രൈസുകളുമായാണ് ജവാന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ വ്യത്യസ്ത ​ഗെറ്റപ്പുകളും ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

അനിരുദ്ധാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിഥി വേഷത്തിൽ ദീപിക പ​ദുകോണും എത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

Story highlights- nayanthara’s heroine debut in bollywood movie