തിങ്കളാഴ്ച്ച നിശ്ചയം, കുഞ്ഞിരാമായണം ടീമിന്റെ ‘പദ്മിനി’ ജൂലൈ 14നു വരുന്നു

July 10, 2023

കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ‘പദ്മിനി’ ജൂലൈ 14 മുതൽ തിയേറ്ററുകളിലെത്തും. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻഎന്നിവരാണ് നായികമാരായി എത്തുന്നത്. ദീപു പ്രദീപിന്റെതാണ് തിരക്കഥ. ( Padmini movie release)

കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ , ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ ‘ലവ് യു മുത്തേ…’ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ്.

Read Also: ശരീരഭാരം കുറയ്ക്കാനും ഉറക്ക സംബന്ധിയായ പ്രശ്നങ്ങൾക്കും ബെസ്റ്റാണ് കടുക്!

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ, പി.ആർ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കേരളത്തിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ചിത്രത്തിന്റെ നേരത്തെ തീരുമാനിച്ചിരുന്ന റിലീസ് മാറ്റിവെച്ചത്. കേരളത്തിലെ റിലീസിന് ശേഷം ജൂലൈ 21ന് ചിത്രം ജി സി സി റിലീസ് ചെയ്യും.

Story highlights- Padmini movie release