അകാല നരയാണോ പ്രശ്‍നം? പരിഹാരം വീട്ടിൽ തന്നെയുണ്ട്..

July 6, 2023

തലമുടി നരയ്ക്കുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാൽ ചിലരെ സംബന്ധിച്ച് നര ഒരു ഭയപ്പെടുത്തുന്ന കാര്യമാണ്, പ്രത്യേകിച്ച് ഇരുപതുകളുടെ തുടക്കത്തിൽ. കാരണം, മുപ്പതു വയസിനും നാല്പതുവയസിനും ശേഷം സ്വാഭാവികമായി എത്തുന്ന നര നേരത്തെ തന്നെ എത്തുമ്പോൾ അർത്ഥമാക്കുന്നത് അകാല നരയാണ്. ഇപ്പോൾ ചുമയും ജലദോഷവുമൊക്കെ പോലെ ഒരു സ്വാഭാവിക പ്രക്രിയയായി മാറിയിരിക്കുന്നു അകാല നര.

വിറ്റാമിൻ കുറവുകൾ അകാലത്തിൽ മുടി നരയ്ക്കുന്നതിന് കാരണമാകും. വിറ്റാമിൻ ബി -6, ബി -12, ബയോട്ടിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവയുടെ ഏതെങ്കിലും കുറവുകൾ അകാല നരയ്ക്ക് കാരണമാകും. ജനിതകപരമായ കാര്യങ്ങൾകൊണ്ടും മുടി നരയ്ക്കാം. അതോടൊപ്പം, പുകവലിക്കുന്നവരിൽ അകാല നര സാധാരണമാണ്. രോഗങ്ങൾ ഉൾപ്പെടെയുള്ള ചില മെഡിക്കൽ അവസ്ഥകൾ നേരത്തേ നരയ്ക്കുന്നതിനുള്ള ഒരു കാരണമാണ്. മാനസിക സമ്മർദ്ദം, കെമിക്കലുകളുടെ പ്രയോഗം ഇതെല്ലം അകാല നരൈക്ക് കാരണമാകുന്നു.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

കറിവേപ്പില ചേർത്ത് വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക. മുടി അകാലത്തിൽ നരയ്ക്കാതിരിക്കാനുള്ള മാർഗങ്ങളിൽ പ്രധാനമാണ് ഇത്. അകാല നര തടയുന്നതിനുള്ള ഏറ്റവും പ്രചാരമുള്ള പരിഹാരങ്ങളിലൊന്നാണ് സവാള. സവാള, നാരങ്ങ നീര് എന്നിവ ചേർത്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിട്ടിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

Story highlights- premature graying of hair causes