ബാർബി ഡോളായി ഇന്ത്യൻ നായിക രേഖ; ശ്രദ്ധനേടി AI ചിത്രങ്ങൾ

July 7, 2023

ഇന്ത്യൻ സിനിമയിലെ അടയാളപ്പെടുത്തപ്പെട്ട നായികയാണ് രേഖ. സിനിമയും വ്യക്തിജീവിതവുമെല്ലാം വളരെ നിഗൂഢതകളും നാടകീയതയും നിറഞ്ഞതായിരുന്നു. എങ്കിലും ആരാധകരുടെ കാര്യത്തിൽ സമ്പന്നയായിരുന്നു രേഖ. സിനിമയിൽ സജീവമല്ലാത്ത ഈ വേളയിലും അവാർഡ് നൈറ്റുകളിൽ സജീവ സാന്നിധ്യമാണ് നടി. ഒട്ടേറെ ആരാധകർ രേഖയ്ക്ക് സിനിമയ്ക്കുള്ളിലുമുണ്ട്.

ഇപ്പോഴിതാ, രേഖയെ ബാർബി ഡോളായി മാറ്റിയ AI ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ഇ-ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്രയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ഒരുക്കിയ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഫാഷനോടുള്ള പ്രണയംകൊണ്ടുകൂടി ശ്രദ്ധനേടിയ നടിയാണ് രേഖ. ഏതുവേദിയിലും സിനിമയുടെ തുടക്കം മുതൽ ശ്രദ്ധേയ സാന്നിധ്യം പതിപ്പിച്ച രേഖ ബാർബിയായി മാറിയപ്പോഴും ഇരുപക്ഷമില്ല.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അമ്പരപ്പിക്കുന്ന സാധ്യതകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതിന്റെ ലളിതമായ രൂപത്തിൽ, കമ്പ്യൂട്ടർ സയൻസും കരുത്തുറ്റ ഡാറ്റാസെറ്റുകളും സമന്വയിപ്പിച്ച് പ്രശ്‌നപരിഹാരം പ്രാപ്‌തമാക്കുന്ന ഒരു മേഖലയാണ് കൃത്രിമബുദ്ധി (AI). AI വഴി നിർമ്മിച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കുന്നത്. 

Story highlights- rekha as barbie through AI